കോട്ടയം: കെട്ടിപ്പിടിച്ച് പുണരുകയും കുതികാല്‍വെട്ടുകയും ചെയ്യുന്ന രാഷ്ട്രീയസാഹചര്യമാണുള്ളതെന്ന് കെ.എം.മാണി. സൗഹൃദത്തിന് പകരം ഗൂഢാലോചനയും വ്യക്തിഹത്യയും നടത്തി രാഷ്ട്രീയമണ്ഡലം അധ:പതിച്ചിരിക്കുയാണെന്നും അദ്ദേഹം പറഞ്ഞു. പി.കെ.കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരളയാത്രക്ക് കോട്ടയം പഴയപൊലീസ് സ്റ്റേഷന്‍ മൈതാനിയില്‍ നല്‍കിയ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തില്‍ പലരെയും വിശ്വസിക്കാന്‍ കഴിയില്ല. കുഞ്ഞാലിക്കുട്ടി കൂടെ നിന്നാല്‍ ചതിക്കില്ല. വിശ്വസിക്കാവുന്ന ആളാണ്. രണ്ടുമുഖങ്ങളില്ലാത്ത കുഞ്ഞാലിക്കുട്ടിയെ മാത്രമാണ് നമ്പാന്‍ കഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌നേഹത്തിന് പകരം അട്ടിമറി രാഷ്ട്രീയമാണ് നടക്കുന്നത്. 10 കോടി വാഗ്ദാനം ചെയ്ത് സരിതയെ ഉപയോഗപ്പെടുത്തി യു.ഡി.എഫ് സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള മാര്‍ക്‌സിറ്റ്പാര്‍ട്ടിയുടെയും പിണറായിയുടെയും മോഹം നടക്കില്ല. അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ വിഢികളുടെ സ്വര്‍ഗത്തിലാണ്. സി.പി.എമ്മിന്റെ അടിത്തറ നഷ്ടമായി ആളുകള്‍ കൊഴിഞ്ഞുപോകുകയാണ്. അംഗങ്ങള്‍ അടക്കമുള്ള പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടുപോയെന്ന് സംസ്ഥാനകമ്മിറ്റിയുടെ പ്രമേയത്തില്‍ പറയുന്നുണ്ട്. വിഴിഞ്ഞം തുറമുഖം, സ്മാര്‍ട്ട്‌സിറ്റി, കൊച്ചിമെട്രോ, മെഡിക്കല്‍കോളജുകള്‍ ഉള്‍പ്പെടെയുള്ള നിരവധിവികസനത്തിന്റെ പെരുമഴയാണ് യു.ഡി.എഫ് സര്‍ക്കാര്‍ സാധ്യമാക്കിയത്. ഫസല്‍വധകേസിലെ പ്രതികളായ കരായി രാജനെയും കാരായി ചന്ദ്രശേഖരനെയും സി.പി.എം പൂജിക്കുകയാണ്. മാര്‍കിസ്റ്റിസ്റ്റ് പാര്‍ട്ടി കിരാതമായ വ്യവസ്ഥതയിലേക്ക് പോകുന്നുവെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.