കലാഭവന്‍ മണിയുടെ മരണത്തില്‍ കസ്റ്റഡിയിലുള്ള നാലുപേരെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി; വ്യാജ മദ്യത്തില്‍ വിഷം കലര്‍ന്നതായി പോലീസ് നിഗമനം

കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹത തുടരവേ കസ്റ്റഡിയിലുള്ള നാലുപേരെയും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി.അരുണ്‍, വിപിന്‍, മുരുകന്‍, ബിനു എന്നിവരാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളത്. അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. നാലു പേരുടെയും മൊഴിലുള്ള വൈരുധ്യമാണ് പൊലീസിന്റെ സംശയം വര്‍ദ്ധിപ്പിക്കുന്നത്. പാഡിയില്‍ ഇന്ന് നടത്തിയ പരിശോധനയുടെയും നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും പുതിയ വെളിപ്പെടുത്തിലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

കലാഭവന്‍ മണിയുടെ ഔട്ട് ഹൗസായ പാഡിയില്‍ നിന്ന് കണ്ടെത്തിയ കുപ്പിയില്‍ രാസവസ്തുകള്‍ ഉള്ളതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇത് കീടനാശിനിയാണോ എന്ന് ഉറപ്പിച്ചിട്ടില്ല. ഇത് കൂടാതെ പത്തോളം പ്ലാസ്റ്റിക്ക് കുപ്പികളും ഇവിടെ നിന്ന് ശേഖരിച്ചിട്ടുണ്ട്. ഇവയെല്ലാം രാസപരിശോധനയ്ക്ക് അയക്കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാവിലെ പൊലീസിനൊപ്പം എക്‌സൈസ് സംഘവും പാഡിയിലെത്തിയിരുന്നു. ഇവരു പരിശോധനയിലാണ് കുപ്പി കണ്ടെത്തിയത്. സെപ്റ്റിക് ടാങ്കിന്റെ പരിസരത്തു നിന്നാണ് മരുന്ന് കുപ്പിയോടെ സാമ്യമുള്ള പ്ലാസ്റ്റിക് കുപ്പി കണ്ടെത്തിയത്. മണിയുടെ ശരീരത്തില്‍ കീടനാശിനി ചെന്നത് പാഡിയില്‍ വെച്ചാണ്. എന്നാല്‍ എങ്ങനെയിവിടെ കീടനാശിനി എത്തിയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. പാഡിയില്‍ ജാതി മരങ്ങള്‍ മാത്രമാണുള്ളതെന്നും ഇവയ്ക്ക് കീടനാശിനി ഉപയോഗിക്കാറില്ലെന്നും വെള്ളം ഒഴിച്ച് നനയ്ക്കുക മാത്രമാണ് ചെയ്യുന്നതെന്ന് മണിയുടെ മാനേജര്‍ ജോബി മാധ്യമങ്ങളോട് പറഞ്ഞു. മണി നേരിട്ട് കീടനാശിനി വാങ്ങനുള്ള സാധ്യത കുറവാണ്. പിന്നെ എങ്ങനെയാണ് പാഡിയില്‍ കീടനാശിനി എത്തിയതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

മരണം സംഭവിക്കുന്നതിന്റെ രാവിലെ മണിയെ കണ്ടുവെന്നും പൂര്‍ണ്ണ ആരോഗ്യവാനായിരുന്നു എന്നും അയല്‍വാസിയായ മണികണ്ഠന്‍ പറഞ്ഞു. പാഡിയില്‍ തലേദിവസം രാത്രി വൈകിയും മദ്യ സല്‍ക്കാരം നടന്നുവെന്നും മണികണ്ഠന്‍ പറയുന്നു. പിറ്റേന്ന് രാവിലെ സഹായികളെത്തി പാഡി വൃത്തിയാക്കിയെന്നും മണിച്ചേട്ടന്‍ എവിടെ എന്ന് ചോദിച്ചപ്പോള്‍ വിദേശത്ത് പോയി എന്ന് അവര്‍ പറഞ്ഞുവെന്നും മണികണ്ഠന്‍ പൊലീസിനെ അറിയിച്ചു.

കരള്‍ രോഗത്തെ തുടര്‍ന്ന് കലാഭവന്‍ മണി മരിച്ചു എന്നായിരുന്ന ആദ്യ വിലയിരുത്തില്‍. എന്നാല്‍ രാസപരിശോധന ഫലത്തില്‍ കീടനാശിനി കണ്ടെത്തിയതോടെയാണ് അന്വേഷണം പുതിയ വഴിത്തിരിവിലെത്തിയത്. ആത്മഹത്യയോ കൊലപാതകമോ ആകാം ഇതെന്നാണ് പൊലീസ് നിഗമനം. 10 ഓളം പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെങ്കിലും വിഷാംശം എങ്ങനെ ഉള്ളില്‍ ചെന്നുവെന്ന് കണ്ടെത്താനിയിട്ടില്ല.

Top