കലാഭവന്‍ മണിയുടെ മരണം ഇടുക്കി സ്വേദശിയെ അറസ്റ്റ് ചെയ്തു; മണിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്നു കൊച്ചിയിലെ കുപസിദ്ധ ഗുണ്ടയെ പോലീസ് ചെയ്യും

കൊച്ചി: മണിയുടെ മരണവുമായി ബന്ധപ്പെട്ട ്ഇടുക്കി സ്വദേശിയ ഇന്നലെ വൈകീട്ട് പോലീസ് അറസ്റ്റ് ചെയ്തു.അത സമയം മണിയുടെ ആത്മമിത്രമായ കൊച്ചിയിലെ ഗുണ്ടാ നേതാവും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനുമായ യുവാവിനെ പോലീസ് കസ്റ്റഡയില്‍ എടുക്കും. മണിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരന്‍ എന്നു വിശേഷിപ്പിക്കാവുന്നത്ര അടുപ്പമുള്ള ഇയാള്‍ക്ക് മണിയുടെ സമ്പാദ്യങ്ങളെപ്പറ്റി വ്യക്തമായ അറിവുണ്ടാകുമെന്ന് അന്വേഷണസംഘം കരുതുന്നു.

തൃശൂര്‍ കേന്ദ്രീകരിച്ച് മണി ഇയാള്‍ക്കൊപ്പം ഒത്തുതീര്‍പ്പ് ഇടപാടുകള്‍ നടത്തിയിരുന്നെന്നും അതുവഴി മണിക്ക് നിരവധി ശത്രുക്കളുണ്ടെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ഈ വഴിക്കും അന്വേഷണമുണ്ടാകും.മണിക്ക് ബിനാമി നിക്ഷേപങ്ങള്‍ ഉണ്ടായിരുന്നോ എന്നാണ് ആദ്യം അന്വേഷിക്കുന്നത്. മണിക്ക് ഏകദേശം 30 കോടിയുടെ സ്വത്തുണ്ടെന്നു വിലയിരുത്തുമ്പോഴും അത് എവിടെയെന്നു വ്യക്തമല്ല. അതു കണ്ടെത്തലാണ് പോലീസിന്റെ ലക്ഷ്യം. സഹായികളുടെ അക്കൗണ്ടിലൂടെ നടത്തിയ പണമിടപാടുകള്‍, മണിയുടെ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍, നിക്ഷേപങ്ങള്‍ എന്നിവ വിശദമായി പരിശോധിക്കും. മണിയുടെ സ്വത്തും പണവും ആരെങ്കിലും തട്ടിയെടുത്തോ എന്നും അന്വേഷിക്കും. സഹായികളുടെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചോദ്യംചെയ്യാന്‍ ഉദ്ദേശിക്കുന്ന ഗുണ്ടാനേതാവ് കൊച്ചി സിറ്റി പോലീസ് പരിധിയില്‍ നടന്ന നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. മണിയുടെ മരണാനന്തര ചടങ്ങുകളില്‍ മുന്‍നിരയിലുണ്ടായിരുന്ന ഇയാള്‍ ഇപ്പോള്‍ സംസ്ഥാനത്തിനു പുറത്താണെന്നാണു വിവരം. നേരത്തേ മണിയും വനപാലകരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായ അവസരത്തില്‍ സുഹൃത്തിന്റെ ഭാര്യയും ഇയാളും ഒപ്പമുണ്ടായിരുന്നു.

അയല്‍ സംസ്ഥാനങ്ങളിലടക്കം മണി നടത്തിയ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നതിനിടെയാണ് ഗുണ്ടാത്തലവനുമായുള്ള ബന്ധം പോലീസ് കണ്ടെത്തിയത്. ഇയാള്‍ രണ്ടു തവണ പോലീസിന്റെ പിടിയിലായപ്പോഴും പുറത്തിറക്കാന്‍ മണിയുടെ ഇടപെടലുകളുണ്ടായി.അടിപിടിക്കേസുകളിലൂടെ കുപ്രസിദ്ധി നേടിയ ഇയാളെ വന്‍തോക്കുകള്‍ക്കിടയിലുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കുന്ന ഇടനിലക്കാരനായി വളര്‍ത്തിയെടുത്തതു മണിയാണ്.

നിലവില്‍ സംസ്ഥാനത്തെ സ്വര്‍ണവ്യാപാരികളുടെയും വന്‍കിട റിയല്‍ എസ്‌റ്റേറ്റുകാരുടെയും തര്‍ക്കങ്ങള്‍ പരിഹരിക്കുന്നത് ഇയാളാണ്.
മണിയുടെ ആരാധകനായ ഇയാളുടെ വീടിനു സമീപത്തുള്ള ക്ഷേത്രത്തിലെ ഉല്‍സവത്തിന് മണി മുടങ്ങാതെ എത്തിയിരുന്നു. ഈ ക്ഷേത്രത്തിനുവേണ്ടി തയാറാക്കിയ ഭക്തിഗാന കാസറ്റില്‍ മണി പാടിയിട്ടുമുണ്ട്. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നതിനാല്‍ കഴിഞ്ഞ ഉല്‍സവത്തിന് മണി എത്തിയിരുന്നില്ല. മണിയുടെ മരണവാര്‍ത്തയറിഞ്ഞ് ഇയാള്‍ സുഹൃത്തുക്കളെ ഫോണില്‍ വിളിച്ച് പൊട്ടിക്കരഞ്ഞതായും പറയപ്പെടുന്നു. പലപ്പോഴും മണിയുടെ ആഡംബര കാര്‍ ഇയാളാണ് ഉപയോഗിച്ചിരുന്നതെന്നും വിവരമുണ്ട്.
ഇതിനിടെ, ആശുപത്രി റിപ്പോര്‍ട്ടിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും രാസപരിശോധനാ ഫലത്തിലും പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ കണ്ടെത്തിയതോടെ അന്വേഷണസംഘം ആശയക്കുഴപ്പത്തിലാണ്.
കൂടുതല്‍ പരിശോധനയ്ക്കായി മണിയുടെ ആന്തരാവയവങ്ങള്‍, വസ്ത്രങ്ങള്‍, ആശുപത്രിയിലെ കിടക്കവിരി, തലയിണ എന്നിവയടക്കം 25 വസ്തുക്കള്‍ പരിശോധനയ്ക്കായി കാക്കനാട് റീജനല്‍ അനലിറ്റിക്കല്‍ ലാബില്‍ എത്തിച്ചു. ഇതിന്റെ ഫലം കിട്ടുന്നതോടെ പരിശോധനാഫലങ്ങളുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം നീങ്ങുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.

കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ഭാര്യാപിതാവിനേയും ബന്ധുക്കളേയും പോലീസ് ചോദ്യംചെയ്തു. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് ആരോപണമുയര്‍ന്നതിനാലാണ് അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും വിളിച്ച് വരുത്തിയത്. കീടനാശനിയുടെ കുപ്പികള്‍ പ്രദേശത്തുനിന്നു കണ്ടെത്തിയതിനാല്‍ തുടര്‍ അന്വേഷണത്തിന്റെ ഭാഗമായി പാടിക്ക് സമീപം ചാലക്കുടി പുഴയിലും പോലീസ് തെരച്ചില്‍ നടത്തി. പെര്‍ഫ്യൂം അടക്കമുള്ള കുപ്പികള്‍ കണ്ടെത്തിയെങ്കിലും അന്വേഷണത്തിന് അനുകൂലമായ തെളിവുകളൊന്നും പോലീസിന് ലഭിച്ചില്ല. രാവിലെ ആരംഭിച്ച പുഴയിലെ തെരച്ചില്‍ വൈകിട്ട് മൂന്നോടെയാണ് അവസാനിപ്പിച്ചത്. സാമ്പത്തിക പ്രശ്‌നങ്ങളല്ല മരണത്തിനു പിന്നലെന്ന നിഗമനത്തിലാണ് പോലീസ്. അടുത്ത ദിവസങ്ങളില്‍ മണിയുടെ ബന്ധുക്കളേയും അടുത്ത സുഹൃത്തുക്കളേയും കൂടുതലായി ചോദ്യം ചെയ്യും.

വിവരങ്ങള്‍ക്ക് കടപ്പാട് മംഗളം

Top