കലാഭവന്‍ മണിയുടെ കഥ വെള്ളിത്തിരയിലേക്ക് എത്തിക്കുന്ന ചിത്രത്തില്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനും അഭിനയിക്കുമെന്ന് സംവിധായകന്‍ വിനയന്‍
എന്നാല്‍ കലാഭവന്‍ മണിയുടെ കേന്ദ്ര കഥാപാത്രം അവതരിപ്പിക്കാന്‍ രാമകൃഷ്ണന് പലവിധത്തിലുമുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാവാം എന്നതിനാല്‍ അത് അവതരിപ്പിക്കുന്നത് മറ്റൊരാള്‍ ആയിരിക്കുമെന്നും വിനയന്‍ പറയുന്നു.
മിമിക്രി രംഗത്തുനിന്നുള്ള ആരെങ്കിലുമാവും ആ വേഷം ചെയ്യുക. സഹോദരനെ സിനിമയില്‍ എത്തിക്കണമെന്ന് മണിക്ക് ആഗ്രഹമുണ്ടായിരുന്നു. അത് എന്റെ ചിത്രത്തിലൂടെയാവണമെന്നും പറയുമായിരുന്നു. അതിപ്പോള്‍ സംഭവിക്കാനൊരുങ്ങുകയാണ്, ഈ ചിത്രത്തിലൂടെ. കലാഭവന്‍
മണിയുടെ ജനനം മുതല്‍ മരണം വരെ അവതരിപ്പിക്കുന്ന ചിത്രം ഒരു വന്‍ പ്രോജക്ടായാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ ആരംഭിച്ചുകഴിഞ്ഞതായും വിനയന്‍ അറിയിച്ചിട്ടുണ്ട്.
മരണശേഷം വിനയന്‍ മണിയോട് സിനമാ ലോകം കാണിക്കുന്ന കപടതയ്‌ക്കെതിരെ തുറന്ന് പോരുമായി ഇറങ്ങിയത് വാര്‍ത്തായിയിരുന്നു. ജീവിച്ചിരുന്നപ്പോള്‍ മണിയെ ഒരു കാതം അകലെ നിര്‍ത്തിയവരാണ് ഇപ്പോള്‍ മണിയെ ദൈവമെന്നു വിശേഷിപ്പിക്കുന്നതെന്നും വിനയന്‍ ആരോപിച്ചിരുന്നു.