മണിയെന്ന കലാകാരനെ നഷ്ടമാക്കിയതു സുഹൃത്തുക്കളെന്ന വ്യാജേന ഒപ്പം കൂടിയവര്‍; കൂടെക്കൂടിയവര്‍ വിചാരിച്ചിരുന്നെങ്കില്‍ മണി ഇനിയും ഒരുപാടുകാലം ജീവിച്ചേനെ

കൊല്ലം: കലാഭവന്‍ മണിയെന്ന കലാകാരനെ നഷ്ടമാക്കിയതു സുഹൃത്തുക്കളെന്ന വ്യാജേന ഒപ്പം കൂടിയവരെന്നു നടനും രാഷ്ട്രീയ നേതാവുമായ കെ ബി ഗണേശ് കുമാര്‍. കൊല്ലത്തു നടന്ന കലാഭവന്‍ മണി സ്മൃതി സായാഹ്നത്തിലാണു ഗണേശിന്റെ പരാമര്‍ശം.

കൂടെക്കൂടിയവര്‍ വിചാരിച്ചിരുന്നെങ്കില്‍ മണി ഇനിയും ഒരുപാടുകാലം ജീവിച്ചേനെയെന്നും ഗണേശ് കുമാര്‍ പറഞ്ഞു.വന്നവഴി മറക്കുന്ന സിനിമാക്കാര്‍ക്കിടയില്‍ വ്യത്യസ്ഥനായിരുന്നു മണിയെന്നും ഗണേശ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മണിയെ ഉയരങ്ങളില്‍ എത്തിച്ചത് തളരാത്ത മനസാണ്. സുഹൃത്തുക്കളായി കൂടെക്കൂടിയവര്‍ വിചാരിച്ചിരുന്നെങ്കില്‍ മണി ഇനിയും ഒരുപാട് കാലം ഇവിടെ ജീവിച്ചിരുന്നേനെ.

വന്ന വഴി മറക്കുന്നവരാണു എന്നു പറഞ്ഞു താനുള്‍പ്പെടെയുള്ള സിനിമാക്കാരെ വിമര്‍ശിക്കാനും ഗണേശ് കുമാര്‍ മറന്നില്ല. സ്മൃതി സായാഹ്നത്തിന്റെ ഭാഗമായി കലാഭവന്‍ മണിയുടെ നാടന്‍ പാട്ടുകള്‍ വിവിധ ഗായകര്‍ ആലപിക്കുകയും ചെയ്തു.

Top