തൃശൂര്‍: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ കസ്റ്റഡിയില്‍. മണിയുടെ മരണത്തില്‍ അസ്വഭാവികതകളുണ്ടെന്ന ഡോക്ടര്‍മാരുടെ വെളിപ്പെടുത്തല്‍ ശരിയാവുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. മണിയുടെ സഹായികളും സുഹൃത്തുക്കളുമായ അരുണ്‍, വിപിന്‍, മുരുകന്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
കലാഭവന്‍ മണിയുടെ മരണത്തില്‍ സംശയമുണ്ടെന്ന് സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറില്‍ പറഞ്ഞിരുന്നു. കലാഭവന്‍ മണിയുടെ പാഡിയിലെത്തിയ എല്ലാവരെയും സംശയമുണ്ട് . മണിയുടെ ശരീരത്തില്‍ മാത്രം മീഥൈല്‍ ആല്‍ക്കഹോള്‍ എങ്ങനെ വന്നു’ജോലിക്കാരെയും സംശയമുണ്ട്. മദ്യം ഒഴിച്ചുകൊടുത്തവരെയും സംശയമുണ്ട്.
അരുണ്‍, വിപിന്‍, മുരുകന്‍ എന്നിവരെയാണ് സംശയം . ജോലിക്കാര്‍ പെട്ടെന്ന് തന്നെ പാഡി വൃത്തിയാക്കിയതില്‍ സംശയമുണ്ട്. ഇക്കാര്യങ്ങള്‍ അന്വേഷിക്കണമെന്നും രാമകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറില്‍ പറഞ്ഞിരുന്നു. മണിയുടെ കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങളില്ലായിരുന്നു പാഡിയിലെത്തി സാബു മദ്യപിച്ചിരുന്നു. മണിയുടെ മാനേജര്‍ ഇക്കാര്യം അറിയിച്ചതെന്നും രാമകൃഷ്ണന്‍ പറഞ്ഞിരുന്നു.