കലാഭവന്‍ മണിയുടെ ഔട്ട് ഹൗസില്‍ ചാരായമെത്തിച്ച സുഹൃത്ത് ജോമോന്‍ വിദേശത്തേക്ക് മുങ്ങി; പിടിയിലായ മുരുകന്‍ കൊലപാതക കേസിലും പ്രതിയെന്ന് പോലീസ്

ചാലക്കുടി: കലാഭവന്‍ മണിയുടെ ഔട്ട് ഹൗസില്‍ ചാരായമെത്തിച്ച സുഹൃത്ത് ജോമോന്‍ വിദേശത്തേക്ക് മുങ്ങി. വ്യാജ ചാരായം ഉണ്ടാക്കിയ തൃശൂര്‍ വരന്തരപ്പള്ളിയില്‍ സ്വദേശി ജോയിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ജോമോനാണ് ചാരായം കൊണ്ടുപോകാറുളളതെന്ന് ഇയാള്‍ മൊഴി നല്‍കുകയായിരുന്നു.

ജോമോനെ തിരികെ എത്തിക്കാനുള്ള ശ്രമം തുടങ്ങിയതായി പോലീസ് പറഞ്ഞു. മണിയുടെ വസതിയില്‍ വ്യാജമദ്യം എത്തിച്ച ആറു പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്യും. അബ്കാരി നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. മരണവുമായി ബന്ധപ്പെട്ട് പത്തു പേരാണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി നേരത്തെ മൊഴി എടുത്ത ജാഫര്‍ ഇടുക്കി, സാബു എന്നിവരില്‍ നിന്നും വീണ്ടും മൊഴി എടുക്കും. ഡിവൈഎസ്പി സുദര്‍ശന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.

മണിയുടെ ശരീരത്തില്‍ കാര്‍ഷികാവശ്യങ്ങള്‍ക്കുപയോഗിക്കുന്ന കീടനാശിനിയുടെ സാന്നിധ്യം വെള്ളിയാഴ്ച സ്ഥിരീകരിച്ചതോടെ കാരണം തേടിയുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിരുന്നു. കീടനാശിനി എങ്ങനെ മണിയുടെ ശരീരത്തിലെത്തി എന്നതാണു അന്വേഷിക്കുന്നത്. എന്നാല്‍ പാഡിയില്‍ കീടനാശിനി ഉപയോഗിക്കാറില്ലെന്നാണ് ഔട്ട്ഹൗസ് മാനേജര്‍ ജോബി പറയുന്നത്. അതേ സമയം മണിയുടെ സഹായിയായി മാസങ്ങള്‍ക്ക് മുമ്പ് എത്തിയ തമിഴ്‌നാട് സ്വദേശി മുരുകന്‍ കൊലപാതകമടക്കമുളള ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പോലീസിന് സൂചന ലഭിച്ചു ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് അന്വേഷിക്കുകയാണ്.

Top