![](https://dailyindianherald.com/wp-content/uploads/2016/04/mm-km.jpg)
രാഷ്ട്രീയ ലേഖകൻ
കോട്ടയം: കേരള രാ്ഷ്ട്രീയത്തിൽ എംഎൽഎയായി അൻപതു വർഷം പൂർത്തിയാക്കിയ ശേഷം പതിമൂന്നാം തിരഞ്ഞെടുപ്പിനെ നേരിടുന്ന കെ.എം മാണിക്കു ഇത്തവണ പാരകൾ ഏറെയെന്നു സൂചന. അഴിമതി ആരോപണത്തിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന കെ.എം മാണിയെ അടിതെറ്റിക്കാൻ പരസ്യമായി മുസ്ലീം ലീഗും, രഹസ്യമായി കോൺഗ്രസും കൈ കോർത്തതായാണ് സൂചന ലഭിക്കുന്നത്. പാലായിൽ കെ.എം മാണിക്കെതിരെ പരസ്യമായ പാരപണിയുമായി മുസഌം ലീഗാണ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. കോൺഗ്രസ് കാലുവാരുമെന്ന അഭ്യൂഹം നിലനില്‌ക്കെയാണ് മുസഌം ലീഗ് പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നില്ക്കാൻ ആഹ്വാനം ചെയ്തിരിക്കുന്നത്. പാലാ നിയോജക മണ്ഡലത്തിൽ നടന്നു വരുന്ന വികസന പ്രവർത്തനത്തിൽ നിന്നും മുസഌം ലീഗിനെ പാടെ അവഗണിച്ചതും വികസനത്തിന് ലീഗ് കമ്മറ്റികൾ നല്കിയ നിവേദനങ്ങൾ അവഗണിച്ചതുമാണ് ലീഗിനെ ചൊടിപ്പിച്ചത്.നിയോജകമണ്ഡലം പ്രസിഡന്റ് അനസ് കണ്ടത്തലിന്റെ അദ്ധ്യക്ഷതയിൽ ചേർന്നയോഗമാണ് കെ.എം മാണിയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽനിന്ന് വിച്ച നില്ക്കാൻ തീരുമാനിച്ചത്. കെ.എം മാണി പറയുന്നതുപോലെ വിശ്വസിക്കാൻ കൊള്ളാവുന്ന ഏക പാർട്ടിയായ മുസഌം ലീഗിനെ തള്ളിയത് ഒരു തരത്തിലും ന്യായികരിക്കാൻ സാധിക്കില്ലന്നും മുസഌം ലീഗ് പാസാക്കിിയ പ്രമേയത്തിൽ പറയുന്നു. പല ഘടക കക്ഷികളും കൂട്ടത്തിൽ നിന്ന് കാലേൽ ചവിട്ടുന്ന പണി കാണിച്ചിട്ടിട്ടുണ്ട,ഇനി കാണിക്കുകയും ചെയ്യും. പക്ഷേ ലീഗിനെ അതിന് കിട്ടില്ല. എതീർപ്പ് ഉണ്ടെങ്കിൽ അത് മുഖത്ത് നോക്കി പറയും. ഒരു ലീഗ് നേതാവ് കേരള ഭൂഷണത്തോട് പ്രതികരിച്ചു.അല്ലാതെ ഒളി്ചചിരുന്നു പണിയുന്ന രീതിയില്ല. അതു കൊണ്ട് തന്നെയാണ് തങ്ങളുടെ നിലപാട് നേരത്തെ വ്യക്തമാ്കകിയിരിക്കുന്നത്.
കെ.എം മാണിയുടെ നിലപരിങ്ങലിൽ ആയിരിക്കുന്ന അവസരത്തിൽ ലീഗ് എതിർപ്പുമായി പരസ്യമായി രംഗത്ത് എത്തിയത് കേരള കോൺഗ്രസിനെ പ്രതിസ്ഥയിൽ ആക്കിയുണ്ട്. മന്ത്രി കുഞ്ഞാലിക്കുട്ടിലുമായി കെ.എം മാണി നേരിട്ട് സംസാരിക്കുമെന്നാണ് അറിയുന്നത്. മണ്ഡലത്തിൽ മാണിക്ക് ലീഗീന്റെ വോട്ട് നിർണ്ണായകമാണ്.