ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് രാജിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്ന് ഉച്ചക്ക് ഒരു മണിക്ക് ഗവര്‍ണര്‍ അനുസൂയ യുകെയ്ക്ക് രാജി കൈമാറിയേക്കുമെന്നാണ് വിവരം. ബീരേന്‍ സിംഗുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ സംഘര്‍ഷങ്ങള്‍ തടയുന്നതില്‍ ബിരേന്‍ സിംഗ് പരാജയപ്പെട്ടെന്ന പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്കിടെയാണിത്.
കഴിഞ്ഞ ദിവസം അമിത് ഷായെ കണ്ട് ബിരേന്‍ സിംഗ് സംസ്ഥാനത്തെ സംഘര്‍ഷ സാഹചര്യങ്ങള്‍ വിശദീകരിച്ചിരുന്നു. കേന്ദ്രം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രാജിയെന്നാണ് വിവരം. രണ്ട് ദിവസം മുമ്പ് ഗവര്‍ണറും ഡല്‍ഹിയിലെത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് ഉള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
മെയ് മൂന്നിന് സംസ്ഥാനത്ത് ആരംഭിച്ച സംഘര്‍ഷം ഇപ്പോഴും തുടരുകയാണ്. 130 പേര്‍ കൊല്ലപ്പെട്ട അസാധാരണ സാഹചര്യമാണ് മണിപ്പൂരില്‍ നിലനില്‍ക്കുന്നത്. അതിനിടെ രാഹുല്‍ ഗാന്ധിയുടെ മണിപ്പൂര്‍ സന്ദര്‍ശനം തുടരുകയാണ്.