മണിപ്പൂര്‍ കൂട്ടബലാത്സംഗക്കേസില്‍ പ്രതികളെന്ന പേരില്‍ വ്യാജചിത്രം പ്രചരിപ്പിച്ചു; സിപിഎം പിബി അംഗം സുഭാഷിണി അലിക്കെതിരെ കേസ്

ന്യൂഡല്‍ഹി: വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സിപിഎം പിബി അംഗം സുഭാഷിണി അലിക്കെതിരെ മണിപ്പൂരില്‍ കേസ്.കൂട്ടബലാത്സംഗം ചെയ്ത പ്രതികളെന്നാരോപിച്ച് തന്റെയും മകന്റെയും ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചുവെന്ന് ബിജെപി മണിപ്പൂര്‍ സംസ്ഥാന ഉപാധ്യക്ഷന്‍ ചിതാനന്ദ സിങ് പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മണിപ്പൂര്‍ പൊലീസ് കേസെടുത്തത്. സംഭവത്തില്‍ സുഭാഷിണി അലി ട്വിറ്ററില്‍ ഖേദം പ്രകടിപ്പിച്ചു

Top