കൊച്ചി: സോഷ്യല്‍ മീഡിയയില്‍ മഞ്ജുവാര്യര്‍ തംരഗമാകുമ്പോള്‍ അച്ഛനെ കുറിച്ചുള്ള മഞ്ജുവിന്റെ ഓര്‍മ്മകള്‍ വൈറലാകുന്നു. അച്ഛനോടൊപ്പമുള്ള നിമിഷങ്ങള്‍ കണ്ണീരോടെ പങ്കുവച്ചാണ് നടി മഞ്ജു വാര്യര്‍ കഴിഞ്ഞ ദിവസം ക്യാമറയ്ക്ക് മുന്നിലിരുന്നത്. ദൈവം തന്ന വരം എനിക്ക് കിട്ടിയില്ല, ദൈവമേ വരമായി വന്നൂ..എന്‍ അപ്പ” ഈ തമിഴ്‌മൊഴി പറഞ്ഞു കൊണ്ടാണ് മഞ്ജു അച്ഛനെ കുറിച്ച് സംസാരിച്ചു തുടങ്ങിയത്.
ഒപ്പം നിറഞ്ഞൊഴുകിയ കണ്ണുനീര്‍ തുള്ളികള്‍ തുടയ്ക്കാന്‍ പാടുപെടുന്ന മഞ്ജുവിനെയാണ് ക്യാമറയില്‍ കണ്ടത്. സമുന്ദ്രക്കനിയുടെ അപ്പ എന്ന തമിഴ് ചിത്രത്തിന് പിന്തുണ നല്‍കിക്കൊണ്ട് മാസങ്ങള്‍ക്ക് മുമ്പ് ഫേയ്‌സ് ബുക്കില്‍ പോസറ്റിയ വീഡിയോയാണ് മ്ഞജു തരംഗത്തില്‍ ആരാധകര്‍ വീണ്ടും വീണ്ടും കാണുന്നത്.
കന്യാകുമാരിയിലെ നാഗര്‍കോവില്‍ എന്ന സ്ഥലത്ത് ജനിച്ചു വളര്‍ന്ന ഓര്‍മയില്‍ നിന്ന് പറഞ്ഞു തുടങ്ങി അച്ഛന്റെ കാന്‍സര്‍ രോഗം വരെയും മഞ്ജു പങ്കവച്ചു. അറിയാതെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീര്‍ തുടച്ചുകൊണ്ട് മഞ്ജു സംസാരിക്കുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട് ഞങ്ങള്‍ക്ക് ചിരിക്കാന്‍ വേണ്ടി അച്ഛന്‍ ഒരുപാട് കണ്ണുനീര്‍ഉള്ളി ലൊതിക്കിയിട്ടുണ്ടെന്ന് അന്നൊന്നും എനിക്ക് മനസ്സിലായിട്ടുണ്ടായിരുന്നില്ല. അച്ഛന്റെ വിയര്‍പ്പുതുള്ളികള്‍ കൊണ്ട് കോര്‍ത്തതാണ് എന്റെ ചിലങ്ക. ജീവിതത്തിലെ പല തീരുമാനങ്ങളും ഞാന്‍ സ്വന്തമായി എടുത്തപ്പോഴും അച്ഛന്‍ കുറ്റം പറഞ്ഞില്ല. ഒപ്പം നിന്നതേയുള്ളൂ. ഒപ്പം അച്ഛനുണ്ട് എന്ന വിശ്വാസമാണ് എന്റെ ഏറ്റവും വലിയ പിന്‍ബലമെന്നും നടി പറയുന്നു.
https://youtu.be/DqFOfUHPTxg