എല്ലാവരും കാത്തിരുന്നത് ഇനി എന്തായിരിക്കും മഞ്ജു ഫേയ്‌സ് ബുക്കില്‍ പറയുക…ദിലീപ് കാവ്യ വിവാഹം കഴിഞ്ഞതുമുതല്‍ ആരാധകര്‍ മുഴുവനും തിരക്കിയത് അതായിരുന്നു…ഒടുവില്‍ മഞജു ഫേയ്‌സ് ബുക്കില്‍ പുതിയ പോസ്റ്റുമായെത്തി….പക്ഷെ എല്ലാവരും കരുതിയപോലെ തന്റെ ജീവിതത്തെ കുറിച്ചായിരുന്നില്ല മഞ്ജു പറഞ്ഞത്….ക്യൂമ്പന്‍ വിപ്ലവകാരി ഫിദല്‍ കാസ്‌ട്രോയ്ക്ക് പ്രണാമമര്‍പ്പിച്ചുള്ള പോസ്റ്ററായിരുന്നു…പക്ഷെ എല്ലാത്തിനുമുള്ള മറുപടി ഇതിലൊളിപ്പിച്ചട്ടുണ്ടായിരുന്നു….
മഞ്ജുവിന്റെ ഫേയസ് ബുക്ക് പോസ്റ്റ്
ലോകമെങ്ങുമുള്ള പോരാളികളുടെ സംഗീതമായിരുന്നു ഫിദല്‍ കാസ്‌ട്രോ. ശരിയെന്ന് താന്‍ വിശ്വസിച്ചതിനു വേണ്ടിയുള്ള ആ പോരാട്ടത്തില്‍ അപ്പുറത്തായിരുന്നു ആളും ആരവവും സന്നാഹങ്ങളും സാമ്രാജ്യത്വ സൗഹൃദങ്ങളും. പക്ഷേ ‘മനുഷ്യര്‍’ എപ്പോഴും ഇപ്പുറത്തുതന്നെയായിരുന്നു; ഫിദലിനൊപ്പം…ശക്തരായ ശത്രുക്കളെ അദ്ദേഹം ജയിച്ചത് മനക്കരുത്തും ആശയങ്ങളുടെ ഉള്‍ക്കരുത്തും കൊണ്ടാണ്. ‘മൈ ലൈഫ്’എന്ന പുസ്തകം വായിച്ച കാലം തൊട്ടേ, തോല്‍ക്കാന്‍ തയ്യാറാകാതിരുന്ന ആ ജീവിതം നല്‍കിയ പ്രചോദനം ചെറുതല്ല. തോല്‍ക്കരുത് എന്ന് പഠിപ്പിച്ചതിന്റെ പേരിലാകും വരുംകാലം അദ്ദേഹത്തെ ഓര്‍മിക്കുക..
വിട,പ്രിയ ഫിദല്‍..