കൊച്ചി: നീണ്ട ഇടവേളയ്ക്കുശേഷം മലയാള സിനിമയില്‍ തിരിച്ചെത്തിയ നടി മഞ്ജുവാര്യര്‍ക്ക് മലയാള സിനിമയില്‍ വിലക്കോ? അടുത്ത കാലത്തുണ്ടായ സംഭവ വികാസങ്ങള്‍ ഇതാണ് സൂചിപ്പിക്കുന്നത്. മഞ്ജുവിനെ കേന്ദ്രകഥാപാത്രമാക്കി എടുക്കാന്‍ തീരുമാനിച്ച രണ്ട് സിനിമകളില്‍ നിന്നും പ്രമുഖ യുവ സംവിധായകനടക്കമുള്ളവരാണ് പിന്‍വാങ്ങിയത്. നേരത്തെ മഞ്ജുവാര്യരുമായി അഭിനയിക്കുന്നതില്‍ നിന്ന് പ്രമുഖ നടന്‍മാരെ ഒരു യുവനായക നടല്‍ വിലക്കിയിരുന്നത് വാര്‍ത്തയായിരുന്നു. അന്നത്തെ വിലക്കുകളെ മറികടന്നാണ് മഞ്ജുവാര്യര്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചത്. എന്നാല്‍ പുതിയ നീക്കങ്ങള്‍ മഞ്ജുവിനെ ഒറ്റപ്പെടുത്താനുള്ള ആസുത്രീതമായ നീക്കമായാണ് സംശയിക്കുന്നത്.
ഒന്ന് സംവിധായകന്റെ തന്നെ പിന്‍മാറ്റമാണെങ്കില്‍ മറ്റേത് നിര്‍മ്മാതാവിന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു.സിനിമാ മേഖലയിലെ ശക്തരായ വിഭാഗത്തെ പ്രകോപിപ്പിച്ച് മുന്നോട്ട് പോകേണ്ട എന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണത്രെ ഈ തീരുമാനം.
തിരക്കഥ പൂര്‍ത്തിയാക്കിയ യുവസംവിധായകന്‍ നിര്‍മാതാവുമായി ചര്‍ച്ച നടത്തവെ മഞ്ജുവാര്യരെ കേന്ദ്രകഥാപാത്രമാക്കിയാല്‍ ഗുണം ചെയ്യുമെന്ന് അഭിപ്രായപ്പെടുകയായിരുന്നു.
എന്നാല്‍ ആരെ അഭിനയിപ്പിച്ചാലും മഞ്ജുവേണ്ടന്ന പിടിവാശിയിലായിരുന്നു നിര്‍മ്മാതാവ്. അതിന് തന്റേതായ കാരണങ്ങള്‍ നിരത്തവെയാണ് മറ്റൊരു സംവിധായകനും മഞ്ജുവിനെ അവസാന നിമിഷം ഒഴിവാക്കേണ്ടി വന്ന കാര്യം അദ്ദേഹം തന്നെ ചൂണ്ടിക്കാട്ടിയത്.
താരങ്ങള്‍ക്കിടയില്‍ രൂക്ഷമായ ഭിന്നത നിലനില്‍ക്കുന്നതായ വാര്‍ത്തകള്‍ പുറത്ത് വന്നിരിക്കെയാണ് അതിനെ സാധൂകരിക്കുന്ന തീരുമാനങ്ങളും ഇപ്പോള്‍ പുറത്തേക്ക് വരുന്നത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ ക്രിമിനല്‍ ഗൂഡാലോചന സംഭവത്തിന് പിന്നിലുണ്ടെന്ന് നടനെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി മഞ്ജു തുറന്നടിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടകള്‍.