എന്റെ രാജ്യമാണ് എന്റെ രാഷ്ട്രീയം; ഫേസ്ബുക്ക് വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മഞ്ജു

തിരുവനന്തപുരം: മഞ്ജു വാര്യര്‍ കമലിന്റെ സിനിമയില്‍ അഭിനയിക്കുന്നെന്ന വാര്‍ത്ത പരന്നതോടെ സംഘപരിവാര്‍ സംഘടനകളുടെ വന്‍ തോതിലുള്ള വിമര്‍ശനങ്ങളാണ് അവര്‍ ഏറ്റുവാങ്ങിയത്. മലയാളത്തിലെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടയുടെ ജീവിതകഥ പറയുന്ന കമലിന്റെ ആമിയില്‍ അഭിനയിക്കുന്നതിനെതിരെ ഫേസ്ബുക്കിലൂടെ ഉയര്‍ന്ന വിവാദങ്ങള്‍ക്ക് മറുപടി നല്‍കി നടി മഞ്ജു വാര്യര്‍ രംഗത്തെത്തി. ആമിയില്‍ മാധവിക്കുട്ടിയായാണ് മഞ്ജു അഭിനയിക്കുന്നത്. ആമിയെ ഒരു സിനിമ മാത്രമായി കാണണമെന്നും തന്റെത് അതിലെ കഥാപാത്രമായി കാണണമെന്നും മഞ്ജു പറഞ്ഞു. താന്‍ സിനമയില്‍ അഭിനയിക്കുന്നത് തന്റെ രാഷ്ട്രീയത്തിന്റെ പ്രഖ്യാപനമായിട്ടല്ലെന്നും മഞ്ജു പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

കമല്‍ സാറിന്റെ രാഷ്ട്രീയമല്ല, അദ്ദേഹത്തിലെ കലാകാരനോടുള്ള ആദരവും ഇരുപതുവര്‍ഷത്തിനുശേഷം ഒപ്പം പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയതിലുള്ള ആവേശവുമാണ് ഇപ്പോള്‍ ഉള്ളില്‍. ഭാരതത്തില്‍ ജനിച്ച ഏതൊരാളെയും പോലെ എന്റെ രാജ്യമാണ് എന്റെ രാഷ്ട്രീയം മറ്റൊന്ന് കൂടി. എന്നും രണ്ടുനേരം അമ്പലത്തില്‍ ദീപാരാധന തൊഴുന്നയാളാണ് ഞാന്‍. അതേപോലെ പള്ളിക്കും മസ്ജിദിനും മുന്നിലെത്തുമ്പോള്‍ പ്രണമിക്കുകയും ചെയ്യുന്നു. മഞ്ജു വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാധവിക്കുട്ടിയെന്ന എഴുത്തുകാരി ഒരു ഇതിഹാസമാണ്. അവരെ വെളളിത്തിരയില്‍ അവതരിപ്പിക്കാനുള്ള അവസരം ഏതൊരു അഭിനേത്രിയേയും പോലെ എന്നെയും കൊതിപ്പിക്കുന്നു. ദയവായി ആമിയെ ഒരു സിനിമയായും എന്റേത് അതിലെ ഒരു കഥാപാത്രമായും മാത്രം കാണുക. സിനിമ ഒരു കലാരൂപമാണ്. അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പല ആശയസംഹിതകളും രാഷ്ട്രീയനിലപാടുകളുമുണ്ടാകാം. അവര്‍ അത് മറന്ന് ഒരേ മനസോടെയും നിറത്തോടെയും പ്രവര്‍ത്തിക്കുന്നത് നല്ലൊരുസിനിമ സൃഷ്ടിക്കാനാണ്. ആമിയിലും അതുതന്നെയാണ് സംഭവിക്കുക. ഇല്ലാത്ത അര്‍ഥതലങ്ങള്‍ നല്‍കി വിവാദമുണ്ടാക്കുന്നവര്‍ ഉദ്ദേശിക്കുന്നത് മറ്റുപലതുമാണ്. അത് തിരിച്ചറിയേണ്ടിയിരിക്കുന്നെന്നും മഞ്ജു പറഞ്ഞു.

Top