കൊച്ചി: കള്ളപ്പണത്തിന് തടയിടാന്‍ ഒറ്റരാത്രികൊണ്ട് അഞ്ഞൂറ്, ആയിരം നോട്ട് പിന്‍വലിച്ച പ്രധാനമന്ത്രിയുടെ നടപടിയെ പ്രകീര്‍ത്തിച്ച് മഞ്ജുവാര്യര്‍. കള്ളപ്പണക്കാര്‍ക്കുള്ള മുന്നറിയിപ്പാണ് പ്രധാനമന്ത്രിയുടെ നടപടിയെന്ന് അഭിപ്രായപ്പെട്ട മഞ്ജു പ്രധാനമന്ത്രി നല്കിയ സന്ദേശം ഓരോ ഭാരതീയന്റെയും അഭിമാനമുയര്ത്തുതാണെന്നും പറഞ്ഞു.
സാമ്പത്തിക സംവിധാനത്തെ തകര്‍ത്ത് നമ്മുടെ രാജ്യത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്കായുള്ള പോരാട്ടത്തില്‍ നാം കൈകോര്‍ത്ത് നില്കേണ്ട സമയമാണിത്. അതുകൊണ്ട് കുറച്ചുദിവസങ്ങളിലേക്കുള്ള കേവലമായ ബുദ്ധിമുട്ടുകള്‍ മറന്ന്,നമുക്ക് പ്രധാനമന്ത്രിയുടെ ദൗത്യത്തിന്റെ ഉദ്ദേശശുദ്ധിക്കൊപ്പം നില്ക്കാം മഞ്ജു പോസ്റ്റില്‍ പറയുന്നു
ഫേയ്സ് ബുക്ക് പോസ്റ്റ് ….
ഒറ്റരാത്രി കൊണ്ട് പ്രധാനമന്ത്രി ശ്രീ.നരേന്ദ്രമോഡി നല്കിയ സന്ദേശം ഓരോ ഭാരതീയന്റെയും അഭിമാനമുയര്‍ത്തുന്നതാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ കള്ളപ്പണത്തിന്റെ കറുപ്പ് പുരട്ടുന്നവര്‍ക്കും പുറത്തുനിന്ന് ഭാരതത്തിലേക്ക് കള്ളനോട്ടുകളില്‍ ഭീകരവാദം കയറ്റിയയ്ക്കുന്നവര്ക്കുമെതിരായ മുന്നറിയിപ്പാണിത്. അതുകൊണ്ടുതന്നെയാണ് അതിര്‍ത്തിയും കടന്ന് ഈ നടപടിയുടെ അലയൊലി പരക്കുന്നത്. സാമ്പത്തികസംവിധാനത്തെ തകര്‍ത്ത് നമ്മുടെ രാജ്യത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്കായ പോരാട്ടത്തില്‍ നാം കൈകോര്‍ത്ത് നില്കേണ്ട സമയമാണിത്. അതുകൊണ്ട് കുറച്ചുദിവസങ്ങളിലേക്കുള്ള കേവലമായ ബുദ്ധിമുട്ടുകള്‍ മറന്ന്,നമുക്ക് പ്രധാനമന്ത്രിയുടെ ദൗത്യത്തിന്റെ ഉദ്ദേശശുദ്ധിക്കൊപ്പം നില്ക്കാം