
ചെന്നൈ: മലയാളികളുടെ ഇഷ്ടനായികയായി മഞ്ജിമ മോഹന്‍ മാറിയത് ഒരു വടക്കൻ സെൽഫിയിലൂടെ ആയിരുന്നു.
എന്തിലും ബാലതാരമായി വന്ന മഞ്ജിമ പണ്ട് മുതലേ മലയാളികള്‍ക്ക് വീട്ടിലെ കുട്ടി എന്ന ഇമേജ് ആണ്. അച്ചം യെന്‍പത് മടമയടാ എന്ന ഗൗതം മേനോന്‍ ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഡ്രീം ഗേള്‍ ആയി മാറിയ മഞ്ജിമ പ്രണയത്തിലെന്ന് കോളിവുഡ് വാര്‍ത്തകള്‍. യുവ തമിഴ് നടനും ധനുഷിന്റെ ബന്ധുവുമായ ഋഷികേശുമായാണ് താരം പ്രണയത്തിലായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു
വേലയില്ലാ പട്ടതാരി, റം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച ഋഷികേശ് തമിഴ് സംഗീത സംവിധായകന്‍ അനിരുദ്ധിന്റെയും ബന്ധുവാണ്. എന്നാല്‍ ഋഷികേശുമായുള്ള വാര്‍ത്തകള്‍ തെറ്റാണെന്നാണ് മഞ്ജിമയുടെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്. ഏതായാലും താരത്തിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. മലയാള സിനിമാ ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്റെയും കലാമണ്ഡലം ഗിരിജയുടെയും മകള്‍ ആണ് മഞ്ജിമ.