മഞ്ജു വാര്യര്‍-കമല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ആമിക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. മാധവിക്കുട്ടിയുടെ വേഷം മഞ്ജുവിന് യോജിക്കില്ലെന്ന് ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ എന്നും ആകില്ലെന്ന് മഞ്ജു തന്നെ പറഞ്ഞു. ഫാന്‍സിന്റെ എണ്ണം നോക്കി നമുക്ക് ഒരാളെ വിലയിരുത്താനാകില്ലല്ലോ. ‘ആമി’ എന്ന ചിത്രത്തിന് രണ്ടു തരത്തിലുള്ള അഭിപ്രായങ്ങള്‍ ലഭിക്കുന്നുണ്ട്. ഇഷ്ടമായി എന്ന് ഒരുപാടു പേര്‍ പറഞ്ഞു. ‘ആദ്യം വിചാരിച്ചത് സിനിമ നന്നാകില്ല എന്നായിരുന്നു. എന്നാല്‍ തിയേറ്ററില്‍ പോയി ചിത്രം കണ്ടപ്പോള്‍ അങ്ങനെ കരുതിയതില്‍ കുറ്റബോധം തോന്നി മഞ്ജുവിനോട് മാപ്പുപറയാന്‍ തോന്നി’ എന്നു പറഞ്ഞവര്‍ വരെയുണ്ട്. അത്തരത്തിലുള്ള കുറേ വോയ്‌സ് ക്ലിപ്പുകള്‍ എന്റെ കൈയ്യില്‍ ഉണ്ട്. എല്ലാം കേള്‍ക്കുമ്പോള്‍ സന്തോഷം. ഞാന്‍ വിചാരിച്ചതിലും വലിയൊരു റിസല്‍ട്ടാണ് ലഭിച്ചത്. അതുപോലെ ഇഷ്ടമായില്ല, രൂപസാദൃശ്യമില്ല എന്നു വിമര്‍ശിച്ചവരും ഉണ്ട്. ആ അഭിപ്രായത്തെയും ഞാന്‍ ബഹുമാനിക്കുന്നു. കാരണം ആമി മാധവിക്കുട്ടിയെക്കുറിച്ചാണ്. മാധവിക്കുട്ടി ഓരോ വായനക്കാരുടേയും സ്വന്തമാണ്. ഓരോരുത്തരുടേയും മനസ്സില്‍ ഓരോ രൂപമാണ്. അതു കൊണ്ട് വിമര്‍ശനങ്ങളെയും ആ സ്പിരിറ്റില്‍ തന്നെ എടുക്കുന്നു. എല്ലാവരേയും ഒരു സിനിമ ഒരു പോലെ തൃപ്തിപ്പെടുത്തില്ലല്ലോ. സൂപ്പര്‍ഹിറ്റ് സിനിമകള്‍ പരിശോധിച്ചാലും പോലും നമുക്കത് മനസ്സിലാകും. മഞ്ജു പറഞ്ഞു.
ഫാന്‍സിന്റെ എണ്ണം നോക്കി ഒരാളെ വിലയിരുത്താനാകില്ല; ഒരു സിനിമയ്ക്ക് എല്ലാവരേയും ഒരുപോലെ തൃപ്തിപ്പെടുത്താനാകില്ല; മഞ്ജു
Tags: aami film