യുഎന്‍ പിന്തുണച്ചാല്‍ ഐഎസിനെതിരെ ഇന്ത്യ രംഗത്തിറങ്ങും -മനോഹര്‍ പരീക്കര്‍

ന്യൂഡല്‍ഹി:  ഇസ്‌ലാമിക് സ്റ്റേറ്റിനെതിരെ (ഐഎസ്) ഐക്യരാഷ്ട്ര സഭ പ്രമേയം പാസാക്കിയാല്‍ ഇന്ത്യയും പങ്കു ചേരുമെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. ഐഎസിനെതിരെ ഏതെങ്കിലും രീതിയില്‍ ഐക്യരാഷ്ട്ര സഭ മുന്നോട്ട് വരികയാണെങ്കില്‍ ഇന്ത്യയും ഭാഗമാകും.

ഇന്ത്യയുടെ വിദേശ നയം, യുഎന്‍ പ്രമേയം എന്നിവയെ അടിസ്ഥാനമാക്കിയാണ് അന്തിമ തീരുമാനമെടുക്കുക. ഐക്യരാഷ്ട്ര സഭയ്ക്കു കീഴിലായിരിക്കും ഇന്ത്യ പ്രവര്‍ത്തിക്കുക – പരീക്കര്‍ വ്യക്തമാക്കി. ഐഎസിനെതിരെ ഇന്ത്യ നേരിട്ടുള്ള യുദ്ധത്തിന് തയാറാകുമോയെന്ന പത്രപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇപ്പോള്‍ വിദേശ രാജ്യങ്ങളുമായി ഇന്ത്യ പങ്കുവയ്ക്കുന്നുണ്ട്. തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ലഭിക്കുന്ന പണത്തെ കുറിച്ച് അന്വേഷിച്ച് വരികയാണ്.

Islamic state imageഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ യുഎസ്,ബ്രിട്ടന്‍,റഷ്യ അടക്കമുള്ള രാജ്യങ്ങളുമായി കൈമാറി വരികയാമെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ 20 ഇന്ത്യന്‍ പൗരന്‍മാര്‍ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നതായാണ് വിവരം.

മുംബൈ,കശ്മീര്‍,തെലുങ്കാന അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പ്രവര്‍ത്തിക്കുന്നതായി ദേശീയ അന്വേഷണ ഏജന്‍സിയും റോ അടക്കമുള്ള ഇന്റലിജന്‍സ് വിഭാഗവും കണ്ടെത്തിയിരുന്നു.

Top