തിരുവനന്തപുരം: മനോജ് എബ്രഹാമിന് എഡിജിപിയായി സ്ഥാനക്കയറ്റം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി.സംസ്ഥാനത്തുടനീളം ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി തസ്തിക സൃഷ്ടിച്ച് മനോജിനെ നിയമിക്കുമെന്നാണ് സൂചന. 1994 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ മനോജ് എബ്രഹാം തിരുവനന്തപുരം റേഞ്ച് ഐജിയായിരുന്നു. നിലവില്‍ ട്രാഫിക് വിഭാഗത്തിന്‍റെ ചുമതലയും കേരള പൊലീസിന് കീഴിലുള്ള സൈബര്‍ഡോമിന്‍റെ മേല്‍നോട്ടചുമതലയും മനോജ് എബ്രഹാമാണ് നിര്‍വ്വഹിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രിയങ്കരനായ മനോജ് എബ്രഹാമിനു കൂടുതൽ ലഭിക്കാൻ സാധ്യതയുണ്ട് .മികവിനുള്ള അംഗീകാരം കൂടിയാവുകയാണ് എഡിജിപിയായി മനോജ് എബ്രഹാമിന് ലഭിച്ച സ്ഥാനക്കയറ്റം.ക്രൈസിസ് മാനേജ്‌മെന്റില്‍ സര്‍ക്കാരിനെ സഹായിക്കുന്ന ഉദ്യോഗസ്ഥന്‍ എന്ന പേരും ആഭ്യന്തരവകുപ്പ് ഈ ഉദ്യോഗസ്ഥന് നല്‍കുന്നു.
എസ്പിയായി സ്ഥാനക്കയറ്റം കിട്ടിയ സുജിത് ദാസ് ആലപ്പുഴ എസ്പിയാകും. ഇതോടൊപ്പം 2001 ഐ.പി.എസ് ബാച്ചിലെ എ.ആര്‍. സന്തോഷ് വര്‍മ്മയ്ക്ക് ഐജി റാങ്കിലേക്കും 2005 ഐ.പി.എസ് ബാച്ചിലെ നീരജ് കുമാര്‍ ഗുപ്ത, എ. അക്ബര്‍, കോറി സഞ്ജയ് കുമാര്‍ ഗുരുദിന്‍, കാളിരാജ് മഹേഷ്കുമാര്‍ എന്നിവര്‍ക്ക് ഡിഐജി പദവികളിലേക്കും സ്ഥാനക്കയറ്റം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.
ഐ.ജിമാരുടെ നിയന്ത്രത്തിലുള്ള കണ്ണൂർ, തൃശൂർ, എറണാകുളം, തിരുവനന്തപുരം റേഞ്ചുകളിൽ ഡി.ഐ.ജിമാരെ നിയമിക്കാനുള്ള ശുപാർശ സർക്കാരിന്റെ പരിഗണനയിലാണ്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ പൊലീസ് കമ്മിഷണറേറ്റുകൾ രൂപീകരിച്ച് ഐ.ജിമാരെ നിയമിക്കാനുള്ള ശുപാർശയും പരിഗണനയിലുണ്ട്. എ.ഡി.ജി.പിമാർ തലവന്മാരായ ഉത്തര, ദക്ഷിണ സോണുകളുടെ തലവന്മാരായി ഐ.ജിമാരെ നിയമിച്ചേക്കാനിടയുണ്ട്. മന്ത്രിസഭായോഗമാണ് തീരുമാനമെടുക്കേണ്ടത്.