തെക്ക് -പടിഞ്ഞാറന്‍ മണ്‍സൂണ്‍ ജൂലൈ മധ്യത്തോടെ  ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥ വകുപ്പ് ; ജൂലൈ പകുതി മുതല്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്ക് -പടിഞ്ഞാറന്‍ മണ്‍സൂണ്‍ ജൂലൈ മധ്യത്തോടെ  ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ജൂലൈ എട്ടിനകം മണ്‍സൂണ്‍ സംസ്ഥാനത്ത് തിരിച്ചെത്തുമെന്നും ജൂലൈ പകുതി മുതല്‍ കനത്ത മഴ പെയ്യുമെന്നുമാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്‌ നൽയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ പുനരാരംഭിക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തിന്‍റെ ചില ഭാഗങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കഴിഞ്ഞ 39 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ മഴയാണ് ജൂണ്‍ മാസത്തില്‍ ലഭിച്ചത്. 408.44 മില്ലിമീറ്റര്‍. ഇത് സാധാരണയുള്ള 643 മില്ലിമീറ്ററിനേക്കാള്‍ 36 ശതമാനം കുറവാണ്.

ഈ വര്‍ഷത്തില്‍ മിക്കവാറും എല്ലാ ജില്ലകളിലും നേരിയ മഴ ലഭിച്ചു. ഏറ്റവും കുറവ് രേഖപ്പെടുത്തിയത് തിരുവനന്തപുരത്തും പാലക്കാടും ആണ്.

ജൂണില്‍ മണ്‍സൂണ്‍ മഴയില്‍ കേരളത്തില്‍ 34 ശതമാനം കുറവുണ്ടായത് കര്‍ഷകര്‍ ആശങ്കയുണ്ടാക്കുകയിട്ടുണ്ട്.
Top