നോട്ട് നിരോധനത്തിനെതിരെ ഫെബ്രുവരി 27 ന് മാവോയിസ്റ്റുകളുടെ ദേശിയ ബന്ദ്

റായ്പൂര്‍: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനത്തിനെതിരായും ചത്തീസ്ഗഡ് സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങള്‍ക്കും എതിരെ നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റ് ദേശീയ ബന്ദ് പ്രഖ്യാപിച്ചു. ഫെബ്രുവരി 27നാണ് മാവോയിസ്റ്റുകള്‍ ദേശീയ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.

സിപി ഐ മാവോയിസ്റ്റ് സൗത്ത് സോണല്‍ സെക്രട്ടറി ഗണേഷിന്റെ പേരില്‍ പുറത്തു വന്ന വാര്‍ത്താ കുറിപ്പിലാണ് കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനത്തിന്റെയും ചത്തീസ്ഗഡ് സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്കും അന്താരാഷ്ട്ര കുത്തകള്‍ക്കും അനുകൂല നയങ്ങള്‍ നടപ്പിലാക്കുന്നതിനെതിരായും ദേശീയ ബന്ദ് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നോട്ട് നിരോധനം രാജ്യത്ത് പണപ്പെരുപ്പം, തൊഴിലില്ലായ്മ,ദാരിദ്ര്യം എന്നിവ വര്‍ദ്ധിപ്പിച്ചതായി മാവോയിസ്റ്റുകള്‍ കുറ്റപ്പെടുത്തുന്നു. ദക്ഷിണ ചത്തീസ്ഗഡില്‍ ആദിവാസികളെ അടിച്ചൊതുക്കുകയും കൂട്ടക്കൊല നടത്തുകയാണെന്നും വാര്‍ത്താ കുറിപ്പില്‍ ആരോപിക്കുന്നു.

Top