ലോകത്തിലെ ഏറ്റവും ഭീകരമായ നാലാമത്തെ തീവ്രവാദസംഘടന മാവോയിസ്റ്റ്

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ഭീകരമായ നാലാമത്തെ തീവ്രവാദ സംഘടന ഇന്ത്യയിലെ മാവോയിസ്റ്റുകളെന്ന് പഠനം.2015ല്‍ ലോകത്തില്‍ ആകെ 11,774 ഭീകരാക്രമണങ്ങളാണ് നടന്നത്. അതില്‍ 23,328 പേര്‍ കൊല്ലപ്പെട്ടു. 35,320 ആളുകള്‍ക്ക് പരിക്കേറ്റു.2015ല്‍ ഇന്ത്യയില്‍ 791 മാവോയിസ്റ്റ്, നക്‌സല്‍ ആക്രമണങ്ങളാണ് നടന്നത്. അതില്‍ 289 ഇന്ത്യക്കാരുടെ ജീവന്‍ അപഹരിക്കപ്പെട്ടു. ഇറാഖ്, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നിവ കഴിഞ്ഞാല്‍ ഏറ്റവും അധികം പ്രശ്‌നം നേരിടുന്ന രാജ്യം ഇന്ത്യയാണ്.

ലോകത്തിലെ ഏറ്റവും ഭീകരമായ തീവ്രവാദ സംഘടനകള്‍ താലിബാന്‍, ഐഎസ് (ഇസ്‌ലാമിക് സ്റ്റേറ്റ്), ബൊക്കോഹറം എന്നിവയാണ്. നാലാം സ്ഥാനത്ത് മാവോയിസ്റ്റുകളാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.2015ല്‍ മാവോയിസ്റ്റുകള്‍ 343 ആക്രമണങ്ങള്‍ നടത്തി. 176 പേര്‍ മരിച്ചു. താലിബാന്‍ 1,093 ആക്രമണങ്ങള്‍ നടത്തിയതില്‍ 4,512 ആളുകള്‍ക്കു ജീവഹാനി നേരിട്ടു. ഐഎസ് ഭീകരര്‍ 931 ആക്രമണം നടത്തിയതില്‍ 6,050 പേര്‍ കൊല്ലപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബൊക്കോഹറാം 491 ആക്രമണങ്ങള്‍ നടത്തി 5,450 പേരെ വധിച്ചതായും പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള കുര്‍ദിഷ് വര്‍ക്കേഴ്‌സ് പാര്‍ട്ടി (പികെകെ) 238 ആക്രമണത്തില്‍ 287 പേരെ കൊലപ്പെടുത്തിയെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

 

Top