കൊച്ചിയിലെ ഗുണ്ടായിസം മരട് വൈസ് ചെയര്‍മാനായ കോണ്‍ഗ്രസ് നേതാവും കുടുങ്ങി; ഗുണ്ടാമാഫിയയെ വളര്‍ത്തുന്നവരില്‍ കോണ്‍ഗ്രസ് നേതാക്കളും

കൊച്ചി: സിപിഎമ്മിനെ പ്രതികൂട്ടിലായിക്കിയ ഏരിയാ സെക്രട്ടറിയുടെ ഗുണ്ടായിസത്തിനുപിന്നാലെ കോണ്‍ഗ്രസ് നേതാവും ഗുണ്ടായിസത്തിന്റെ പേരില്‍ പോലീസ് കസ്റ്റഡയില്‍. ആളെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ച കേസില്‍ മരട് മുനിസിപ്പാലിറ്റിയിലെ വൈസ് ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായി ആന്റണി ആശാംപറബിലുള്‍പ്പെടെ രണ്ടു കൗണ്‍സിലര്‍മാരാണു മുഖ്യപ്രതികള്‍.

നിലംനികത്തല്‍ കരാറുകാരനായ ഷുക്കൂര്‍ എന്നയാളെ 2013ലും 2016ലും തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്ത കേസിന്റെ ആസൂത്രകരാണ് മരടു മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ ആന്റണി ആശാന്‍പറമ്പിലും കൗണ്‍സിര്‍ ജോണ്‍സണ്‍ പീറ്ററും. ആകെ പത്തു പ്രതികളാണു കേസിലുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതില്‍ നാലു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഗുണ്ടാനേതാവ് ഭായ് നസീറിന്റെ ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളായ റംഷാദ്, ഭരതന്‍ ഷിജു, കൊഞ്ചു സലാം, ഓട്ടോ അബി എന്നിവരാണ് അറസ്റ്റിലായത്.
2013-ലും 2016ലുമാണ് ഷുക്കൂറിനെ നിലംനികത്തല്‍ കരാറില്‍ നിന്നു പിന്മാറണമെന്ന് ആവശ്യപ്പെട്ടു തട്ടിക്കൊണ്ടു പോയത്. തട്ടിക്കൊണ്ടു പോയി തടവില്‍ പാര്‍പ്പിച്ചു ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തു. കരാറില്‍ നിന്നു പിന്മാറണമെന്നു കാട്ടിയാണു രണ്ടു തവണയും ഭായി നസീറിന്റെ സംഘം ഷുക്കൂറിനെ കടത്തിയത്.
സിപിഎം നേതാവ് വി എ സക്കീര്‍ ഹുസൈന്റെ കേസ് പ്രത്യേക സ്‌ക്വാഡ് അന്വേഷിക്കുന്ന സാഹചര്യത്തില്‍ ഷുക്കൂര്‍ ഐജിക്കു നേരിട്ടു പരാതി നല്‍കുകയായിരുന്നു. ഐജിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പനങ്ങാടു പൊലീസാണ് നാലു പ്രതികളെ അറസ്റ്റ് ചെയ്തത്.

Top