മാറാട് കൂട്ടക്കൊലയില്‍ ഗൂഢാലോചന അന്വേഷിക്കാന്‍ സിബിഐ വരുമ്പോള്‍ വെള്ളം കുടിയ്ക്കുന്നത് മുസ്ലീംലീഗ് നേതൃത്വം; അന്വേഷണം അട്ടിമറിയക്കാന്‍ ശ്രമിച്ചത് ലീഗ്

കോഴിക്കോട് : മാറാട് കൂട്ടക്കൊലയിലെ ഗൂഢാലോചനയെ കുറിച്ച് സിബി ഐ അന്വേഷണം ആരംഭിക്കുമ്പോള്‍ വെള്ളം കുടിയ്ക്കുക മുസ്ലീം ലീഗ്.

2003 മെയ് രണ്ടിനാണ് കേരളത്തെ നടുക്കിയ മാറാട് കൂട്ടക്കൊല അരങ്ങേറിയത്. എട്ട് അരയസമാജക്കാരുള്‍പ്പെടെ ഒമ്പതുപേര്‍ കൊല്ലപ്പെട്ടു. സംഭവം അന്വേഷിച്ച ജുഡീഷ്യല്‍ കമീഷന്‍ തോമസ് പി ജോസഫ് ഗൂഢാലോചന അന്വേഷിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതിനുപിന്നിലെ സാമ്പത്തിക ഇടപാട്, തീവ്രവാദബന്ധം തുടങ്ങിയവ കണ്ടെത്താനാണ് നിര്‍ദേശിച്ചത്. എന്നാല്‍ 2006ല്‍ ലഭിച്ച കമീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിച്ചില്ല. 2006ല്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ സമീപിച്ചെങ്കിലും അനുമതി നല്‍കിയില്ല. കേന്ദ്രഭരണത്തിലെ സ്വാധീനം ഉപയോഗിച്ച് കേസ് ഏറ്റെടുക്കുന്നത് മുസ്‌ളിംലീഗ് തടഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലീഗിന്റെ സമ്മര്‍ദത്തിന് കോണ്‍ഗ്രസും വഴങ്ങി. എന്നാല്‍ ഇതിലെ സാമ്പത്തിക ഇടപാട് കണ്ടെത്താന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചു. എസ്പി സി എം പ്രദീപ്കുമാര്‍ നടത്തിയ അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങളും ലഭിച്ചിരുന്നു. ഗൂഢാലോചനയെക്കുറിച്ച് അറിയാമെന്ന് ജുഡീഷ്യല്‍ അന്വേഷണ കമീഷനോട് വെളിപ്പെടുത്തിയ മുസ്‌ളിംലീഗ് നേതാവിനെ പ്രതിചേര്‍ക്കാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ നീക്കം. മാറാടും പരിസരത്തും നടന്ന ഭൂമിയിടപാടുകളടക്കം പരിശോധിച്ചായിരുന്നു നിഗമനം. ഇതിനായി കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാംക്‌ളാസ് മജിസ്‌ട്രേട്ട് കോടതി(അഞ്ച്)യില്‍ എഫ്‌ഐആര്‍ നല്‍കി. എന്നാല്‍ വീണ്ടും അധികാരമേറിയ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രദീപ്കുമാറിനെ സംഘത്തില്‍നിന്ന് മാറ്റിയതോടെ അന്വേഷണം നിലച്ചു.

മുസ്‌ളിംലീഗ് നേതൃത്വമാണ് അന്വേഷണം തടഞ്ഞതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ്പി സി എം പ്രദീപ്കുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലും പ്രദീപ്കുമാര്‍ ഇത് ചൂണ്ടിക്കാട്ടി. സംഭവത്തിലെ യഥാര്‍ഥ പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ സിബിഐ അന്വേഷണത്തിലൂടെ സാധ്യമാകും. കേസിലെ ഗൂഢാലോചന അന്വേഷിക്കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ളത്. അതിനാല്‍ മുസ്‌ളിംലീഗ് നേതൃത്വം ചങ്കിടിപ്പോടെയാണ് ഹൈക്കോടതിവിധിയെ കാണുന്നത്.

Top