സ്പോട്സ് ഡെസ്ക്
ശ്രീനഗർ: ട്വന്റി20 ലോകകപ്പിലെ നിർണായക മത്സരത്തിൽ ഇന്ത്യയോട് ഒരുറൺസിനു തോൽവി നേരിട്ടയന്ന് ബംഗ്ലാദേശ് ടീമിലെ ആരം അത്താഴം പോലും കഴിച്ചില്ലെന്ന് നായകൻ മഷ്റഫെ മൊർത്താസ. ജമ്മു കശ്മീരിൽ അവധിദിവസം ആഘോഷിക്കാനെത്തിയപ്പോഴാണ് ബംഗ്ലാ ക്യാപ്റ്റൻ മനസു തുറന്നത്. ”തോൽവിയിൽ ഞങ്ങളുടെ ആഘാതം വളരെ വലുതായിരുന്നു. ടീമിലെ ഒരംഗം പോലും അന്ന് അത്താഴം കഴിച്ചില്ല. മത്സരത്തിൽ ഒരു ടീം തോൽക്കുകയും ജയിക്കുകയും ചെയ്യും. പക്ഷേ ഞങ്ങൾക്ക് തോൽക്കാൻ മനസുണ്ടായിരുന്നില്ല” മൊർത്താസ പറഞ്ഞു. അവധിക്കെത്തിയ ബംഗ്ലാദേശ് ക്യാപ്റ്റൻ ശ്രീനഗറിൽ കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഒരു സംഘം പ്രദേശവാസികളുമായി സംസാരിച്ചത്. യുവാക്കൾക്കൊപ്പം ക്രിക്കറ്റ് കളിക്കാനും മൊർത്താസ തയാറായെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക