കോട്ടയം: ആഗോള കത്തോലിക് സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനത്തിൽ കേരളത്തെ കൂടി ഉൾപ്പെടുത്തണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
ഇന്ത്യാ സന്ദര്‍ശനത്തിന് എത്തുന്ന മാര്‍പാപ്പ കേരളത്തിലും എത്തണമെന്ന് മലയാളികളുടെയെല്ലാം ആഗ്രഹമാണ്. അദ്ദേഹത്തെ നേരില്‍ കാണാനും കേള്‍ക്കാനും നമ്മൾ ആഗ്രഹിക്കുന്നു. ലോകത്തിന്റെ മുഴുവന്‍ ആധ്യാത്മിക നേതാവായ മാര്‍പാപ്പയുടെ സന്ദര്‍ശനംകൊണ്ട് ധന്യരാകാന്‍ നമുക്ക് ഇടയാകുമെന്നാണ് തൻ്റെ പ്രതീക്ഷയെന്ന് ജോസ് കെ മാണി കത്തിൽ പറഞ്ഞു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക