എണ്‍പത്തിനാലുകാരന്‍ റൂപ്പര്‍ മര്‍ഡോക്ക് വീണ്ടും വിവാഹിതനായി; വിവാഹം ഹോബിയാക്കിയ കോടിശ്വരന്‍ അണിഞ്ഞത് 25 കോടിയുടെ മോതിരം

മാധ്യമരംഗത്തെ ലോകരാജാവായ റൂപ്പര്‍ട്ട് മര്‍ഡോക്കിന് 84ാം വയസ്സില്‍ വീണ്ടും വിവാഹം. തന്നെക്കാള്‍ 25 വയസ്സിന് ഇളപ്പമുള്ള, 59കാരിയായ ജെറി ഹാളിനെയാണ് മര്‍ഡോക് വധുവാക്കിയത്.ലണ്ടനിലെ സ്‌പെന്‍സര്‍ ഹൗസില്‍ ആഘോഷങ്ങളൊന്നുമില്ലാതെയാണ് വിവാഹം നടന്നതെങ്കിലും ജെറിയെ മര്‍ഡോക് അണിയിച്ച വിവാഹമോതിരത്തിനുതന്നെ 25 കോടിയോളം രൂപ വിലവരും.

മുന്‍കാല സൂപ്പര്‍ മോഡലായ ജെറിയും മര്‍ഡോക്കും അടുപ്പത്തിലാണെന്ന വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. ലോകത്തിലെ ഏറ്റവും ഭാഗ്യവാനും സന്തോഷവാനുമായ മനുഷ്യന്‍ താനാണെന്ന് മര്‍ഡോക്ക് വിവാഹത്തിന് തൊട്ടുമുമ്പ് ട്വീറ്റ് ചെയ്തു. മധുവിധു തിരക്കുകളിലായതിനാല്‍ പത്ത് ദിവസത്തേയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ഉണ്ടാകി്‌ല്ലെന്നും അദ്ദേഹം കുറിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മര്‍ഡോക്കിന്റെ മകന്‍ ലാല്‍ച്‌ലനും അദ്ദേഹത്തിന്റെ ഭാര്യ സാറയും വിവാഹത്തിന് സാക്ഷ്യംവഹിച്ചു. നാളെ ഫ്‌ളാറ്റ് സ്ട്രീറ്റിലെ സെന്റ് ബ്രൈഡ്‌സ് ചര്‍ച്ചില്‍ വിശിഷ്ടാതിഥികള്‍ക്കായി വിവാഹ സല്‍ക്കാരം സംഘടിപ്പിച്ചിട്ടുണ്ട്. ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സണ്‍ അടക്കമുള്ളവര്‍ പങ്കെടുക്കുമെങ്കിലും വിശിഷ്ടാതിഥികള്‍ മര്‍ഡോക്കിന്റെ ആറുമക്കളും ജെറിയുടെ നാലുമക്കളുമായിരിക്കും.

നാലാം വിവാഹമാണ് മര്‍ഡോക്കിന്റേത്. മെല്‍ബണ്‍കാരിയായ എയര്‍ഹോസ്റ്റസ് പട്രീഷ്യ ബൂക്കറായിരുന്നു മര്‍ഡോക്കിന്റെ ആദ്യഭാര്യ. പിന്നീട് സിഡ്‌നിയില്‍നിന്നുള്ള പത്രപ്രവര്‍ത്തക അന്ന ടോവിനെ ഒപ്പം കൂട്ടി. ചൈനക്കാരിയായ ബിസിനസുകാരി വെന്‍ഡി ഡെങ്ങായിരുന്നു മൂന്നാം ഭാര്യ. മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറുമായുള്ള വെന്‍ഡിയുടെ അടുപ്പം പുറത്തായതോടെ ഈ ബന്ധവും പിരിഞ്ഞു.

ജെറിയുടെ ആദ്യവിവാഹമാണിത്. 1977ല്‍ കണ്ടുമുട്ടിയ മൈക്ക് ജാഗറിനൊപ്പം ഏറെക്കാലം കഴിഞ്ഞുവെങ്കിലും വിവാഹം കഴിച്ചിരുന്നില്ല. 1990ല്‍ അനൗദ്യോഗികമായി വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ ജെറിയക്ക് നാല് കുട്ടികള്‍ പിറന്നു. സ്ത്രീലമ്പടനായ ജാഗറുമായുള്ള ബന്ധം 1999ലാണ് ജെറി പിരിഞ്ഞത്.

Top