സ്വന്തം ലേഖകൻ
ധാത്രി: ബീഫ് കഴിച്ചതിന്റെ പേരിൽ ആർഎസ്എസ് പ്രവർത്തകർ കൊലപ്പെടുത്തിയ മുഹമ്മദ് ഇഖ്‌ലാക്കിന്റെ നാട്ടിൽ നിന്നും വീണ്ടും വർഗീയ വിഷം ചീറ്റുന്ന വാർത്തകൾ. പ്രണയ വിവാഹിതരായ മുസ്ലീം യുവതിയുടെയും ഹിന്ദു യുവാവിന്റെയും വിവാഹം രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ച അധികൃതരാണ് ഇപ്പോൾ വീണ്ടും വിവാദത്തിൽ ഇടം പിടിച്ചിരിക്കുന്നത്. വിവാഹം നടത്തിയാൽ വർഗീയ കലാപം ഉണ്ടാകുമെന്ന വാദം ഉയർത്തിയാണ് രജിസ്‌ട്രേഷൻ നടപടികൾ അധികൃതർ ഇപ്പോൾ തടഞ്ഞിരിക്കുന്നത്.
ബീഫ് കഴിച്ചെന്ന് ആരോപിച്ചു ഉത്തർപ്രദേശിലെ ധാത്രിയിൽ മുഹമ്മദ് ഇഖ്‌ലാക് എന്ന യുവാവിനെ ആർഎസ്എസ് പ്രവർത്തകർ തല്ലിക്കൊന്നത് വിവാദമായിരുന്നു. ഉത്തർപ്രദേശിലെ ധാത്രിയിലെ ചിത്തേഹാര വില്ലേജിൽ നിന്നുള്ള മഞ്ജീത്ത് ഭായിയും, സൽമയുമാണ് വിവാഹം കഴിച്ച് ആറു മാസം കഴിഞ്ഞിട്ടും വിവാഹം രജിസ്റ്റർ ചെയ്യാനാവാതെ ബുദ്ധിമുട്ടുന്നത്. ബന്ധുക്കളും നാടു മുഴുവനും എതിർത്തിട്ടും ആറു മാസം മുൻപാണ് ഇവർ വിവാഹം കഴിച്ചത്. ഇതേ തുടർന്നു വിവാഹം രജിസ്റ്റർ ചെയ്യാൻ രജിസ്റ്റർ ഓഫിസിൽ എത്തിയപ്പോഴാണ് അധികൃതർ കലാപഭീഷണി ഉയർത്തി ഇതിനെ എതിർത്തത്.
രാജ്യത്ത് കലാപ ഭീഷണി ഉയർത്തുന്നതാണ് ഇവരുടെ വാദം. ഇതേ തുടർന്നു ഇവരുടെ വിവാഹം രജിസ്റ്റർ ചെയ്യാൻ ആറു മാസം കഴിഞ്ഞിട്ടും സാധിച്ചിട്ടില്ല. ആർഎസഎസിന്റെയും ബിജെപിയുടെയും സംഘപരിവാറിന്റെയും ഭീഷണിയെ തുടർന്നാണ് ഇവരുടെ വിവാഹം രജിസ്റ്റർ ചെയ്യാൻ അനുമതി നൽകാത്തതെന്നാണ് സൂചന.