മറൈന്‍ ഡ്രൈവില്‍ അഴിഞ്ഞാടിയ ശിവസേന ഗുണ്ടകള്‍ കൊടും ക്രിമിനലുകള്‍; ബധിര യുവതിയെ പീഡിപ്പിച്ച പ്രതിയും ക്വട്ടേഷന്‍ നേതാവും സദാചാര ഗുണ്ടകളായി

കൊച്ചി: മറൈന്‍ ഡ്രൈവില്‍ സദാചാര ഗുണ്ടകളായ ശിവസേന പ്രവര്‍ത്തകര്‍ കൊടും ക്രിമിനലുകള്‍. ഇന്നലെ ചൂരലുമായി അക്രമം നടത്തിയ ശിവസേനക്കാരില്‍ പീഡന കേസിലെ പ്രതികള്‍വരെയുണ്ടെന്നാണ് തെളിവുകള്‍ പുറത്ത് വരുന്നത്. കെ വൈ കുഞ്ഞുമോനെന്ന നേതാവ് ക്വട്ടേഷന്‍ ഗുണ്ടാ അക്രണ കേസിലെ പ്രതിയാണ്. കൊച്ചിയിലെ പല ഗുണ്ടാ പിടിച്ചുപറി സംഘങ്ങളുമായി ബന്ധം പുലര്‍ത്തിയിരുന്ന ഇയാള്‍ മോഷമുള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണ്. മറ്റൊരു ശിവസേനക്കാരനായ ടികെ അരവിന്ദന്‍ സ്ത്രീ പീഡന കേസിലെ പ്രതിയാണ്.

ഇളംകുന്നപ്പുഴ പൊലീസ് സ്റ്റേഷനില്‍ ക്രൈം നമ്പര്‍ 1216/2014 ആയാണ് ടികെ അരവിന്ദനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇളംകുന്നപ്പുഴ ഹൈസ്‌കൂളിലെ ഒരു അധ്യാപകന്റെ പരാതിയ്ക്ക് മേലാണ് ടികെ അരവിന്ദനെതിരെ 354 ചുമത്തിയത്. ബധിരയും മൂകയുമായ ഒരു യുവതിയെ അധിക്ഷേപിച്ചതിന്റെ പേരില്‍ റിമാന്‍ഡില്‍ കഴിഞ്ഞയാളാണ് അരവിന്ദന്‍. സ്‌കൂളിലെ സ്വീപറായിരുന്ന യുവതിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്ത്രീ പീഡനക്കേസില്‍ റിമാന്‍ഡ് ചെയ്ത ടികെ അരവിന്ദന്റെ നേതൃത്വത്തിലാണ് മറൈന്‍ ഡ്രൈവില്‍ സദാചാര ഗുണ്ടായിസം അരങ്ങേറിയത്. ഒരു ക്രിമിനല്‍ തന്നെ സദാചാര ഗുണ്ടായിസത്തിന് മുന്‍കയ്യെടുത്ത് വന്നപ്പോള്‍ അയാള്‍ക്കെതിരായ പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ പോലും സ്പെഷല്‍ ബ്രാഞ്ചും പൊലീസും പരാജയപ്പെട്ടെന്നും ഹൈബി ആരോപിച്ചു.

Top