റെസ് ലിങ് താരം മരിയ കനേലിസിന്റെ നഗ്‌നചിത്രങ്ങള്‍ ഒരു സംഘം ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. ഇവരുടെ രഹസ്യ ചിത്രങ്ങള്‍ നേരത്തെയും ഹാക്കര്‍മാര്‍ ചോര്‍ത്തിയിട്ടുണ്ട്. ഗര്‍ഭിണിയായ മരിയയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ മാസം നിരവധി സെലിബ്രിറ്റികളുടെ രഹസ്യചിത്രങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചിരുന്നു. ‘കുപ്രസിദ്ധ’ വെബ്‌സൈറ്റുകള്‍ വഴിയാണ് മരിയയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പാണ് രാജകുടുംബാംഗങ്ങള്‍, പ്രമുഖ നടിമാര്‍ ഉള്‍പ്പടെയുള്ള പ്രശസ്തരുടെ പ്ലാസ്റ്റിക് സര്‍ജറി നടത്തുന്ന സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഹാക്കര്‍മാരുടെ ഭീഷണിപ്പെടുത്തിയിരുന്നത്. ലണ്ടനിലെ പ്രമുഖ പ്ലാസ്റ്റിക് സര്‍ജറി ക്ലിനിക്കായ ലണ്ടന്‍ ബ്രിഡ്ജ് പ്ലാസ്റ്റിക് സര്‍ജറി കേന്ദ്രത്തില്‍ നിന്നാണ് അന്ന് ചിത്രങ്ങള്‍ ചോര്‍ന്നത്. ഹാക്കര്‍മാരുടെ സംഘമായ ദ ഡാര്‍ക്ക് ഓവര്‍ലോര്‍ഡ് (ടിഡിഒ) ആണ് ചോര്‍ത്തലിന് പിന്നില്‍. നേരത്തെ സ്‌കൂളുകളെയും മെഡിക്കല്‍ സെന്ററുകളെയുമൊക്കെ ലക്ഷ്യം വെച്ചിരുന്ന ഹാക്കര്‍മാരുടെ സംഘമാണിത്. ലോകപ്രശസ്തരായ പലരുടേയും ചിത്രങ്ങളും ചില രാജകുടുംബാംഗങ്ങളുടെ ചിത്രങ്ങളും തങ്ങളുടെ പക്കലുണ്ടെന്നാണ് ഇവരുടെ അവകാശവാദം. അതേസമയം, ഏത് രാജകുടുംബാംഗങ്ങളുടെ ചിത്രങ്ങളാണ് പുറത്തായതെന്ന് വ്യക്തമല്ല.
ഗര്‍ഭിണിയായ മരിയ കനേലിസിന്റെ നഗ്‌നചിത്രങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി
Tags: nude