ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു സുപ്രീംകോടതിയില്‍ മാപ്പു പറഞ്ഞു. കോടതിയലക്ഷ്യ കേസില്‍ കട്ജു നിരുപാധികം മാപ്പപേക്ഷിച്ചതോടെ കട്ജുവിനെതിരായ കോടതിയലക്ഷ്യ നടപടി അവസാനിപ്പിച്ചതായി കോടതി അറിയിച്ചു. കട്ജുവിനു വേണ്ടി അഭിഭാഷകനായ രാജീവ് ധവാന്‍ സുപ്രീംകോടതിയില്‍ ഹാജരായി. കേസെടുത്ത ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ ബെഞ്ചാണ് കോടതിയലക്ഷ്യക്കേസും പരിഗണിച്ചത്. കട്ജുവിന്റെ വിമര്‍ശനത്തിന് പിന്നാലെ സുപ്രീംകോടതി എടുത്ത കോടതിയലക്ഷ്യ നപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് മാപ്പുപറച്ചില്‍.
കേസില്‍ ഇന്ന് വാദം തുടങ്ങിയപ്പോള്‍ കോടതിക്കെതിരായ പരാമര്‍ശത്തില്‍ നീരുപാധികം മാപ്പുപറയുന്നുവെന്ന് കട്ജുവിന്റെ അഭിഭാഷകന്‍ രാജീവ് ധവാന്‍ കോടതിയെ അറിയിക്കുയായിരുന്നു. ഇത് പരിഗണിച്ച കോടതി കട്ജുവിനെതിരായ കോടതി അലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചു.സൗമ്യവധക്കേസ് കോടതി വിധിയെ വിമര്‍ശിച്ചുള്ള കട്ജുവിന്റെ ഫേസ്‌ബുക്ക് പരാമര്‍ശങ്ങളില്‍ നവംബര്‍ 11 നാണ് സുപ്രീംകോടതി കോടതിയലക്ഷ്യത്തിന് നോട്ടീസ് അയച്ചത്. കേസില്‍ നവംബര്‍ 17ന് ഹാജരായ കട്ജു കോടതിയുമായി വാഗ്വാദം നടത്തുകയും ചെയ്തു.
വിധി പ്രസ്താവിച്ച ജഡ്ജിമാരെ തന്റെ ഫേസ്‌ബുക്ക് പേജിലൂടെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് കട്ജുവിനെ സുപ്രീംകോടതി വിളിച്ചുവരുത്തുകയായിരുന്നു. വിരമിച്ച ജഡ്ജിമാര്‍ക്ക് സുപ്രീംകോടതിയില്‍ ഹാജരാകാന്‍ വിലക്ക് നിലനില്‍ക്കെ അസാധാരണ നടപടിയിലൂടെയാണ് കോടതി കട്ജുവിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.കട്ജു കോടതിയില്‍ എത്തിയെങ്കിലും അദ്ദേഹം കോടതിക്കും ജഡ്ജിമാര്‍ക്കും എതിരെ സമൂഹമാദ്ധ്യമങ്ങളില്‍ വിമര്‍ശനം അഴിച്ചുവിട്ടതിന്റെ പേരില്‍ കോടതിയലക്ഷ്യത്തിന് നോട്ടീസ് നല്‍കാന്‍ വിചാരണ ജഡ്ജി രഞ്ജന്‍ ഗൊഗോയ് ഉത്തരവിടുകയായിരുന്നു. പിന്നീടു അഭിഭാഷകന്‍ ഫാലി എസ്.നരിമാന്റെ ഉപദേശം തേടിയ കട്ജു, വിവാദ കുറിപ്പുകള്‍ ഫേസ്‌ബുക്കില്‍നിന്ന് ഒഴിവാക്കിയിരുന്നു.ഇതേത്തുടര്‍ന്ന് ക്ഷുഭിതനായ കട്ജു ഇതുകണ്ടെന്നും താന്‍ പേടിക്കില്ലെന്നും ഗോഗോയ് സുപ്രീംകോടതിയില്‍ തന്റെ ജൂനിയറാണെന്നും പറഞ്ഞതോടെ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളായി. കട്ജു കോടതിക്ക് പുറത്തുപോകണമെന്ന് ഗൊഗോയ് അവശ്യപ്പെടുകയും ചേര്‍ന്നു. പിന്നീട് സഹജഡ്ജിമാര്‍ ചേര്‍ന്നാണ് രംഗം ശാന്തമാക്കിയത്.