വത്തിക്കാനിലെ കര്‍ദ്ദിനാള്‍മാര്‍ക്കെതിരെ മാര്‍പ്പാപ്പയുടെ നടപടി. സാമ്പത്തീക ഇടപാടുകളിലെ ദുരൂഹതകളാണ് നടപടിയ്ക്ക് കാരണം.മൂന്നുവര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍ സംശയകരമായ സാമ്പത്തിക ഇടപാടുകള്‍ നടന്ന 5000ത്തോളം ബാങ്ക് അക്കൗണ്ടുകള്‍ ഓഡിറ്റര്‍മാര്‍ റദ്ദുചെയ്യുകയു ചെയ്തു. പോപ്പ് ഫ്രാന്‍സീസിന്റെ നിര്‍ദേശ പ്രകാരമാണ് ഈ നടപടി.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് വര്‍ക്‌സിലെ (ഐഒആര്‍) നികുതിവെട്ടിപ്പ് നടത്തിയ 544 സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ആണ് ആദ്യം വിവാദമുയരുന്നത്. ഇതേത്തുടര്‍ന്നാണ് അന്വേഷണം ആരംഭിക്കുന്നത്. മുമ്പും വത്തിക്കാനില്‍ ഇത്തരം സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിട്ടുണ്ട്. അതോടെയാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും ഇടപാടുകള്‍ നിര്‍ബാധം തുടര്‍ന്നുവെന്നാണ് ഇപ്പോഴത്തെ അന്വേഷണവും തെളിയിക്കുന്നത്.
സാമ്പത്തിക ക്രമക്കേടുകള്‍ കണ്ട 5000ത്തോളം അക്കൗണ്ടുകള്‍ റദ്ദാക്കിയതായി വത്തിക്കാന്‍ ഫിനാന്‍ഷ്യല്‍ ഇന്‍ഫര്‍മേഷന്‍ അഥോറിറ്റി ഡയറക്ടര്‍ തോമാസോ ഡി റൂസയും പ്രസിഡന്റ് റെനെ ബ്രൂത്താര്‍ട്ടുമാണ് പത്രസമ്മേളനത്തില്‍ അറിയിച്ചത്. സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നതിന് പഴയ മാര്‍പാപ്പ ബെനഡിക്ട് പതിനാറാമനാണ് ഫിനാല്‍ഷ്യല്‍ അഥോറിറ്റി സഥാപിച്ചത്.
ഐഒആര്‍ അക്കൗണ്ടുകള്‍ ഇറ്റലിയിലെ മാഫിയ ബന്ധമുള്ളവര്‍ കൈകാര്യം ചെയ്യുന്നതായി എണ്‍പതുകള്‍ മുതല്‍ക്കെ ആരോപണം ഉയര്‍ന്നിരുന്നു. 1982ല്‍ ബാങ്കുടമയായ റോബര്‍ട്ടോ കാല്‍വിയെ ലണ്ടനിലെ ഒരു പാലത്തിനടിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടതോടെയാണ് ഇത് പുറംലോകമറിയുന്നത്.
ഇതേത്തുടര്‍ന്ന് സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാന്‍ യൂറോപ്യന്‍ സംഘടനയായ മണിവാളിനെ വത്തിക്കാന്‍ ചുമതലയേല്‍പ്പിക്കുകയായിരുന്നു. വത്തിക്കാന്റെ ഭരണപരമായ ദൗര്‍ബല്യങ്ങളാണ് ഇത്തരം ഇടപാടുകളെ സഹായിക്കുന്നതെന്ന് കഴിഞ്ഞ ഡിസംബറില്‍ത്തന്നെ മണിവാള്‍ വ്യക്തമാക്കിയിരുന്നു.