മുപ്പത്ത് വര്‍ഷത്തിനുശേഷം അമ്മയെ കണ്ടെത്തിയപ്പോള്‍ ഭാര്യയെ ഉപേക്ഷിച്ച് അമ്മയെ വിവാഹം കഴിച്ചു; ലോകത്തെ ഞെട്ടിച്ച യുവാവിന്റെ ജീവിതം

അവിശ്വസനീയമെന്ന് തോന്നാമെങ്കിലും സംഭവിച്ചതാണെന്ന് വിദേശ മാധ്യമങ്ങള്‍ പറയുന്നു. മൂന്ന് പതിറ്റാണ്ടുകളോളമായി കാണാതിരുന്ന അമ്മയെ കണ്ടെത്തയിപ്പോള്‍ ഭാര്യയെ ഉപേക്ഷിച്ച് അമ്മയെ ഭാര്യയാക്കിയ ഒരാളുടെ ജീവിതമാണ് മാധ്യമങ്ങള്‍ പറയുന്നത്. ഈ ബ്രീട്ടീഷ് യുവാവിന്റെ തീരുമാനം ലോകത്തെ ഞെട്ടിച്ചെങ്കിലും ഇതിനെ പൂര്‍ണ്ണമായും രണ്ടുപേരും സ്വയം പിന്തുണയ്ക്കുകയാണ്.

51 വയസുള്ള തന്റെ അമ്മയായ കിം വെസ്റ്റിനെയാണ് ഈ മകന്‍ വിവാഹം കഴിച്ചിരിക്കുന്നത്. ബെന്‍ഫോര്‍ഡ് എന്ന യുവാവാണ് ഇങ്ങനെയൊരു സാഹസം പ്രവര്‍ത്തിച്ചത്. ചെറുപ്പത്തില്‍ തന്നെ ബെന്‍ഫോര്‍ഡിനെ അമ്മ ദത്തെടുക്കാന്‍ വേണ്ടി കൊടുത്തതിനെ തുടര്‍ന്നായിരുന്നു ഇവര്‍ വേര്‍പിരിഞ്ഞിരുന്നത്. തന്റെ യഥാര്‍ത്ഥ അച്ഛനമ്മമാരെ കണ്ടെത്താന്‍ ബെന്‍ ഫോര്‍ഡ് ശ്രമമാരംഭിച്ചതിനെ തുടര്‍ന്നായിരുന്നു രണ്ട് വര്‍ഷം മുമ്പ് അമ്മയും മകനും ബന്ധപ്പെട്ടാന്‍ തുടങ്ങിയത്. 2014ല്‍ കണ്ടെത്തിയത് മുതല്‍ അമ്മയും മകനും ഇഷ്ടത്തിലാവുകയും ലൈംഗിക ബന്ധത്തില്‍ വരെ ഏര്‍പ്പെടുകയും ചെയ്തിട്ടുണ്ടെന്നാണ് സൂചന. ഇപ്പോള്‍ തങ്ങള്‍ ഒരു കുട്ടിക്ക് വേണ്ടി ശ്രമിക്കുന്നുവെന്ന് പ്രഖ്യാപിക്കാനും ഇവര്‍ക്ക് യാതൊരു മടിയുമില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബാര്‍ബറ ഗോന്യോ 1980കളില്‍ ഐ ആം ഹിസ് മദര്‍ ബട്ട് ഹി ഈസ് നോട്ട് മൈ സണ്‍ എന്ന പുസ്തകം എഴുതിയതിന് ശേഷമാണീ പ്രതിഭാസം ആദ്യമായി തിരിച്ചറിയപ്പെട്ടിരുന്നത്. താന്‍ 16ാം വയസില്‍ ദത്തെടുക്കാന്‍ കൊടുത്ത മകനുമായി വര്‍ഷങ്ങള്‍ക്ക് ശേഷം കൂടിച്ചേര്‍ന്നപ്പോഴുണ്ടായ തന്റെ വ്യക്തിപരമായ അനുഭവത്തെ ആധാരമാക്കിയായിരുന്നു അവര്‍ ഈ പുസ്തകം എഴുതിയിരുന്നത്. വളരെ ചെറുപ്പത്തില്‍ മാതാപിതാക്കളെ പോലുള്ള അടുത്ത ബന്ധുക്കളെ വേര്‍പിരിയേണ്ടി വന്നവര്‍ വീണ്ടും അവരുമായി കൂടിച്ചേരുമ്പോള്‍ ലൈംഗിക ആകര്‍ഷണമുണ്ടാകുമെന്നാണ് ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍ നടത്തിയ ഗവേഷണത്തിലൂടെ തെളിഞ്ഞിരിക്കുന്നത്. അടുത്ത ബന്ധുക്കള്‍ക്കിടയിലുണ്ടാകുന്ന ലൈംഗിക ആകര്‍ഷണമാണ് ജെനറ്റിക് സെക്ഷ്വല്‍ അട്രാക്ഷന്‍. സഹോദരങ്ങള്‍, ഫസ്റ്റ് കസിന്‍സ്, സെക്കന്‍ കസിന്‍സ് , മാതാപിതാക്കള്‍ എന്നിവരോടാണിത് തോന്നുന്നത്. വളരെ കാലം ഇവരെ വേര്‍പിരിയുന്നവര്‍ക്കാണീ അപൂര്‍വവികാരം ഉണ്ടാകുന്നത്.
തങ്ങള്‍ക്ക് പരസ്പരം ലൈംഗിക ആകര്‍ഷണം തോന്നിയതിനെ തുടര്‍ന്ന് അവര്‍ ഒരു ഹോട്ടല്‍ മുറിയില്‍ വച്ച് ഒരു ബോട്ടില്‍ ഷാംപയിന്‍ കഴിച്ച് ആദ്യ ചുംബനം കൈമാറുകയും തുടര്‍ന്ന് ലൈംഗികബന്ധത്തിലേര്‍പ്പെടുകയുമായിരുന്നു. അമ്മയുമായുള്ള ആദ്യ സെക്‌സിന് മൂന്ന് ദിവസത്തിന് ശേഷം ബെന്‍ തന്റെ ഭാര്യയായ വിക്ടോറിയയെ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു. തനിക്ക് അധികകാലം സ്‌നേഹിക്കാന്‍ സാധിക്കില്ലെന്നും നമുക്ക് വേര്‍പിരിയാമെന്നുമായിരുന്നു ബെന്‍ ഭാര്യയോട് തുറന്നടിച്ചത്. ലണ്ടനിലെ ഇസ്ലിന്‍ഗ്ടണിലാണ് കിം വെസ്റ്റ് വളര്‍ന്നത്. കാലിഫോര്‍ണിയില്‍ പഠിക്കുന്നതിനിടെയായിരുന്നു ഇവര്‍ ഗര്‍ഭിണിയായത്. തന്റെ 19ാം വയസില്‍ ബെന്‍ ഫോര്‍ഡിന് ജന്മമേകിയ അവര്‍ ഒരാഴ്ചയ്ക്കുള്ളില്‍ കുട്ടിയെ ദത്തെടുക്കാന്‍ കൊടുക്കുകയായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം 2013 ഡിസംബറില്‍ തന്റെ മകന്റെ കത്ത് കിം വെസ്റ്റിനെ തേടിയെത്തുകയായിരുന്നു. തുടര്‍ന്ന് 2014 ജനുവരിയില്‍ പരസ്പരം കണ്ടത് മുതല്‍ തങ്ങള്‍ ലൈംഗികപരമായി ആകര്‍ഷിക്കപ്പെടുന്നുണ്ടെന്ന് അവര്‍ തിരിച്ചറിയുകയായിരുന്നു. ഇപ്പോള്‍ രണ്ടു വര്‍ഷമായി ഇവര്‍ മിച്ചിഗനിലാണ് താമസിക്കുന്നത്.

തങ്ങളുടെ ബന്ധത്തെ നിഷിദ്ധ വിവാഹം(ഇന്‍സെക്ട്) എന്ന് പറയാനാവില്ലെന്നും മറിച്ച് അത് ജെനറ്റിക് സെക്ഷ്വല്‍ അട്രാക്ഷനിലാണ് ഉള്‍പ്പെടുന്നതെന്നുമാണ് കിം വെസ്റ്റ് പറയുന്നത്. ഒരു ഇന്റീരിയര്‍ ഡിസൈനറായി ജോലി ചെയ്യുകയാണവര്‍. മിച്ചിഗനില്‍ നിഷിദ്ധ വിവാഹം കടുത്ത കുറ്റമാണ്. ഈ കുറ്റത്തിലേര്‍പ്പെടുന്നവര്‍ക്ക് ജീവപര്യന്തം തടവ് വിധിക്കാന്‍ കോടതിക്ക് സാധിക്കും. ഇവര്‍ക്കെതിരെ കേസെടുക്കാന്‍ അവിടെ നീക്കം നടക്കുന്നുണ്ടോയെന്ന കാര്യം വ്യക്തമായിട്ടില്ല. വേണമെങ്കില്‍ കേസിന് പോകാനാണെങ്കില്‍ തങ്ങള്‍ അതിനും തയ്യാറാണെന്നാണ് ഈ അമ്മയും മകനും പറയുന്നത്. മിച്ചിഗനില്‍ എത്തിയതിനെ തുടര്‍ന്ന് ഈ ഗണത്തില്‍ പെടുന്ന നിരവധി ദമ്പതികളെ ഇവര്‍ക്ക് കാണാന്‍ സാധിച്ചിരുന്നു. ജനറ്റിക് സെക്ഷ്വല്‍ അട്രാക്ഷന്‍ അധികമൊന്നുംചര്‍ച്ച ചെയ്യപ്പെടാത്ത വിഷയമാണ്. ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളെ വിട്ട് ദത്തെടുക്കലിന് വിധേയമായ മക്കും അവരുടെ മാതാപിതാക്കന്മാര്‍ക്കിടയിലുമാണിത് വ്യാപകമായി കണ്ട് വരുന്നത്.

Top