![](https://dailyindianherald.com/wp-content/uploads/2016/04/clt-1.png)
ബാലരാമപുരം: വിവാഹത്തിനു ഒരു മണിക്കൂര്‍ മുമ്പ് വരന്‍ മുങ്ങി. ഇതോടെ ഇതോടെ ബന്ധുക്കള്‍ വധുവിന്റെ അനുജത്തിയുടെ വിവാഹം നടത്തി.
മുഹൂര്‍ത്തത്തിന് മുമ്പ് മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യാനെന്നു പറഞ്ഞ് പോയ വരനെ കാണതാവുകയായിരുന്നു ഏറെ അന്വേഷിച്ചിട്ടും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് വിവാഹത്തിനെത്തിയ ബന്ധുക്കളില്‍ ഒരാളുമായി വധുവിന്റെ അനുജത്തിയുടെ വിവാഹം നടത്തി. ബാലരാമപുരം ശാലിയാര്‍ തെരുവില്‍ തിങ്കളാഴ്ചയാണ് സംഭവം.
കുമാരസ്വാമിയെന്നയാളുടെ മകളുടെ വിവാഹമാണ് നടക്കേണ്ടിയിരുന്നത്. കൊല്ലം സ്വദേശിയായിരുന്നു വരന്‍. വരനും ബന്ധുക്കളും തലേദിവസം തന്നെ ബാലരാമപുരത്ത് എത്തിയിരുന്നു. വധുവിന്റെ വീട്ടുകാര്‍ നടത്തിയ സത്കാരത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.
ബാലരാമപുരത്ത് ഒരു ഹോംസ്‌റ്റേയിലാണ് വരനും കൂട്ടരും താമസിച്ചിരുന്നു. വിവാഹദിവസം വസ്ത്രങ്ങള്‍ മാറി വിവാഹവേദിയിലേക്ക് പോകാന്‍ തയ്യാറെടുത്ത വരന്‍ മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യാനെന്നും പറഞ്ഞ് തൊട്ടടുത്ത ജംങ്ഷനിലേക്ക് പോകുകയായിരുന്നു. ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തനിലയിലായിരുന്നു.
ഒന്‍പതിനും പത്തിനും ഇടയിലായിരുന്നു മുഹൂര്‍ത്തും. ബന്ധുക്കളും മറ്റും അന്വേഷിച്ചെങ്കിലും വരനെ കണ്ടെത്താതായതോടെ അനുജത്തിയുടെ വിവാഹം നടത്താന്‍ ബന്ധുക്കള്‍ തീരുമാനിച്ചു. നാഗര്‍കോവിലില്‍ നിന്നും വന്ന ബന്ധുവുമായി അനുജത്തിയുടെ വിവാഹം നടത്തി. വധുവിന്റെ ബന്ധുക്കള്‍ മാനനഷ്ടത്തിനു പോലീസില്‍ പരാതി നല്‍കി. വരനെ കാണാനില്ലെന്ന് അറിയിച്ച് വരന്റെ അച്ഛനും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.