മൂന്നരക്കോടിയുടെ കലാപരിപാടികള്‍; അഞ്ചുകോടി വിലയുള്ള കല്യാണവസ്ത്രം; പത്തടി വലിപ്പമുള്ള കല്യാണ കേക്ക്; വധു എത്തിയത് സ്വകാര്യ ജെറ്റില്‍;മൂക്കത്ത് വിരല്‍വച്ചുപൊകുന്ന കല്ല്യാണ ആഘോഷം

മകളുടെ വിവാഹം ആര്‍ഭാടമായി നടത്താന്‍ ഏത് അച്ഛനാണ് ആഗ്രഹിക്കാത്തത്? ഇല്‍ഖോം ഷോക്കിറോവയും അത്രയേ ആഗ്രഹിച്ചുള്ളൂ. ശതകോടികള്‍ സ്വന്തമായുള്ള ഷോഖിറോവയുടെ മകള്‍ മദീന ഷോഖിറോവയുടെ വിവാഹം റഷ്യന്‍ ചരിത്ത്രിലെതന്നെ ഏറ്റവും ആര്‍ഭാടപൂര്‍ണമായ വിവാഹമായി മാറി. രത്നങ്ങള്‍ പതിച്ച അഞ്ചരക്കോടി രൂപ വിലവരുന്ന വിവാഹ വസ്ത്രമാണ് വധു അണിഞ്ഞതെന്നതു മാത്രം ഓര്‍ത്താല്‍, ഈ കല്യാണത്തിന്റെ ഏകദേശ രൂപം മനസ്സിലാവും.

മദീനയും സദോറുമായുള്ള വിവാഹം റഷ്യയിലെ ഏറ്റവും ആര്‍ഭാടപൂര്‍ണമായ വിവാഹമായി മാറി. മോസ്‌കോയിലെ റാഡിസണ്‍ റോയല്‍ കോണ്‍ഗ്രസ് പാര്‍ക്ക് ഹോട്ടലില്‍ നടന്ന വിവാഹം അവിടെ എത്തിയ ധനാഢ്യരായ അതിഥികളെപ്പോലും അമ്പരപ്പിച്ചു. 900-ത്തോളം വിശിഷ്ടാതിഥികളാണ് വിവാഹത്തില്‍ പങ്കെടുത്തത്. ബ്രിട്ടീഷ് ഡിസൈനര്‍ റാല്‍ഫ് ആന്‍ഡ് റൂസോ ഡിസൈന്‍ ചെയ്ത വിവാഹ വസ്ത്രമാണ് വധു അണിഞ്ഞത്. വെള്ളികൊണ്ടുള്ള അരികുകളും ഓര്‍ഗന്‍സ പെറ്റലുകളും സരോവ്സ്‌കി ക്രിസ്റ്റലുകളും പതിച്ച വിവാഹ വസ്ത്രം ആരുടെയും മനംമയക്കുന്നതായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പത്തടി ഉയരമുള്ള കേക്കായിരുന്നു വിവാഹത്തിനുവേണ്ടി ഒരുക്കിയിരുന്നത്. പ്രശസ്തനായ കേക്ക് നിര്‍മ്മാതാവ് റെനാറ്റ് അഗ്സമോവാണ് മദീനയുടെ വിവാഹത്തിന് മധുരം പകര്‍ന്നത്. വന്‍തോതിലുള്ള കലാപരിപാടികളും വിവാഹത്തിനൊരുക്കിയിരുന്നു. മൂന്നരക്കോടിയോളം രൂപയാണ് കലാപരിപാടികള്‍ക്ക് മാത്രമാണ് ഷോഖിറോവ ചെലവഴിച്ചത്.

വിവാഹത്തിന് മുമ്പ് തന്റെ ഹെന്‍പാര്‍ട്ടി മദീന ചെലവഴിച്ചത് സ്പെയിനിലെ മാര്‍ബെല്ലയിലുള്ള റിസോര്‍ട്ടിലാണ്. കൂട്ടുകാരികള്‍ക്കൊപ്പം ആഘോഷിക്കുന്നതിനായി സ്വകാര്യ ജെറ്റിലാണ് പോയതും തിരിച്ചുവന്നതും. പിന്നീട് റഷ്യയില്‍ മറ്റൊരു ഹെന്‍പാര്‍ട്ടിയും മദീന സംഘടിപ്പിച്ചിരുന്നു.

Top