പത്ര പരസ്യം നല്‍കി കല്യാണാലോചന; കെട്ടുകഴിഞ്ഞ് സ്വർണവുമായി മുങ്ങും, തട്ടിപ്പുകാരി ശാലിനി വീണ്ടും പിടിയില്‍

കായംകുളം: വിവാഹ തട്ടിപ്പുകാരി ശാലിനി വീണ്ടും പോലീസ് പിടിയില്‍. വിവാഹ വാഗ്ദാനം നല്‍കി കല്‍പ്പാത്തി സ്വദേശിയായ 53 വയസുകാരനില്‍ നിന്ന്
പല തവണയായി 42 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റിലായത്.

ഇയാള്‍ പുനര്‍വിവാഹ പരസ്യം നല്‍കുകയും പ്രതി ഇദ്ദേഹവുമായി ഫോണില്‍ ബന്ധപ്പെട്ട് വിവാഹാലോചന പറയുകയും സ്ഥിരം ജോലിക്കായി പണം ആവശ്യമെന്നു പറഞ്ഞ് തവണകളായി പണം വാങ്ങുകയുമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മധ്യപ്രദേശില്‍ ജോലി ചെയ്യുകയാണെന്നും വിധവയാണെന്നുമായിരുന്നു പറഞ്ഞിരുന്നത്. വിവാഹ തീയതി ഓരോ കാരണങ്ങള്‍ പറഞ്ഞ് നീട്ടുകയും നിശ്ചയിച്ച വിവാഹദിവസം ശാലിനി എത്താതിരുന്നതിനെത്തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു.

കൂട്ടു പ്രതിയായ ശാലിനിയുടെ ഭര്‍ത്താവ് കുണ്ടുവംപാടം അമ്പലപള്ളിയാലില്‍ സരിന്‍കുമാര്‍ (38) മുമ്പ് പിടിയിലായിരുന്നു. പത്ര പരസ്യം നല്‍കി ഏതെങ്കിലും അമ്പലത്തില്‍ കല്യാണം നടത്തി പിറ്റേന്ന് സ്വര്‍ണവുമായി മുങ്ങുന്നതാണ് ശാലിനിയുടെ രീതി.

പിന്നീട് പിടിയിലാകുകയും ജാമ്യത്തിലിറങ്ങി വീണ്ടും തട്ടിപ്പ് നടത്തും. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍നിന്നായി നിരവധി പരാതികള്‍ ഇവര്‍ക്കെതിരേ പോലീസിന് കിട്ടിയിട്ടുണ്ട്. വിവിധ ജില്ലകളിലായി ഇരുപതു പേരെ പറ്റിച്ചിട്ടുണ്ട്. 200ലേറെ പവന്‍ സ്വര്‍ണവും തട്ടിയെടുത്തിട്ടുണ്ട്.

Top