നോട്ടു നിരോധനവും കള്ളപ്പണവേട്ടയും ബിജുരമേശിന് പ്രശ്‌നമല്ല; മകളുടെ കല്ല്യാണം നടത്തുന്നത് കോടികള്‍ പൊടിച്ച്; മുന്‍ മന്ത്രിയുടെ മകന്റെ ആര്‍ഭാടകല്ല്യാമത്തെ കുറിച്ച് മൗനം പാലിച്ച് കോണ്‍ഗ്രസ്

തിരുവനന്തപുരം: നോട്ടുനിരോധനത്തില്‍ ജനങ്ങള്‍ നട്ടംതിരിയുമ്പോള്‍ കോടികള്‍ പൊടിച്ച്
തിരുവനന്തപുരത്ത് ബിജുരമേശിന്റെ മകളുടേയും മുന്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ മകന്റെയും കല്ല്യാണം. ബാംഗ്ലൂരില്‍ മുന്‍ ബിജെപി മന്ത്രിയുടെ മകളുടെ കല്ല്യാണം കോടികള്‍ പൊടിച്ച് നടത്തിയത് വന്‍വാര്‍ത്തയായിരുന്നു. കളളപ്പണം പിടിക്കാനുള്ള നോട്ട് നിരോധനം സാധാരണക്കാര്‍ക്ക് ഇരുട്ടടിയാകുമ്പോള്‍ കോടിശ്വരന്‍മാര്‍ക്ക് ഒരു ചുക്കും സംഭവിക്കില്ലെന്നതിന്റെ തെളിവാണ് ജനാര്‍ദ്ദന റെിഢിയുടേയും ബിജുരമേശിന്റെയുമൊക്കെ കല്ല്യാണ മാമാങ്കങ്ങള്‍ തെളിയിക്കുന്നത്.

വരനെയും അതിഥികളെയും വരവേള്‍ക്കുന്നത് മൈസൂര്‍ കൊട്ടാരത്തിലേക്കാണ്. വിവാഹവേദി അക്ഷര്‍ദാം ക്ഷേത്രത്തിന്റെ മാതൃകയിലും. വരവേക്കുന്ന കൊട്ടാരത്തില്‍ നിന്നും കല്യാണപ്പന്തലിലേക്ക് വധൂവരന്മാരെ ആനയിക്കുന്നത് സംഗീതത്തിന്റെയും നൃത്തത്തിന്റെയും അകമ്പടിയോടെയായിരിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആറ് ഏക്കറില്‍ പരന്നു കിടക്കുന്ന വിവാദവേദിയില്‍ ഒരേ സമയം 15,000 പേര്‍ക്ക് വിവാഹാം കാണം. 6000 പേര്‍ക്ക് ഇരിക്കാവുന്ന ഭക്ഷണശാലയാണ് തയ്യാറാക്കിയിരിക്കുന്നത്. വെണ്‍പാലവട്ടത്താണ് സിനിമാ സെറ്റിനെയും വെല്ലുന്ന രീതിയില്‍ വിവാദ വേദി ഒരുക്കിയിരിക്കുന്നത്. 120 ദിവസം കൊണ്ട് 40 പേര്‍ പണിയെടുത്താണ് വിവാഹ വേദി തയ്യാറായിരക്കിയത്. അക്ഷര്‍ദാം ക്ഷേത്ര മാതൃകയിലെ വിവാഹ വേദിക്ക് 64 അടി ഉയരുമുണ്ട്. രാജ്യത്തെ അറിയപ്പെടുന്ന ശില്‍പ്പികളുടെ മേല്‍നോട്ടത്തിലായിരുന്നു രൂപകല്‍പ്പനയും നിര്‍മ്മാണവും.

കേന്ദ്രസര്‍ക്കാരിന്റെ നോട്ടു പിന്‍വലിക്കാന്‍ തീരുമാനം മനസിലെ മോഹം പൂര്‍ത്തിയാക്കുന്നതില്‍ തന്നെ വല്ലാതെ വലച്ചുവെന്ന് ബിജു രമേശ് തന്നെ പറയുന്നു. മകളുടെ വിവാഹത്തിന് താന്‍ നേരത്തെതന്നെ പണം കരുതിയിരുന്നു. പക്ഷേ ഇപ്പോള്‍ അത് സര്‍ക്കാര്‍ അനുവദിച്ച രണ്ടര ലക്ഷം രൂപ പിന്‍വലിച്ചും പുറമേ ഓരോ അക്കൗണ്ടുകളില്‍ നിന്നും വരുന്ന പണമെടുത്തും തന്റെ ബിസിനസുകളിലെ ലാഭം ഉപയോഗിച്ചുമാണ് വിവാഹത്തിനാവശ്യമായ പണം സംഘടിപ്പിച്ചതെന്ന് ബിജു പറയുന്നു. ഒപ്പം തന്റെ സുഹൃത്തുക്കളുടെ ബിസിനസില്‍ നിന്ന് കിട്ടുന്ന പണം കടമായി വാങ്ങുന്നതായി കാണിച്ച് പകരം ചെക്ക് നല്‍കിയും പണം സംഘടിപ്പിച്ചെന്ന് ബിജു രമേശ് പറഞ്ഞു.

biju-rem-2

നൂറിലധികം വിഭവങ്ങളാണ് വിവാഹത്തിന് ഒരുക്കുന്നത്. അന്തര്‍ദേശീയ പരിപാടികളുടെ അണിയറക്കാരായ സാങ്കേതിക വിദഗ്ദരാണ് വെളിച്ചവും ശബദവും നിയന്ത്രിക്കുന്നത്. സംഗീത-നൃത്ത പരിപാടികളും ഒരുക്കി കേരള കണ്ട ഏറ്റവും വലിയ വിവാഹ ചടങ്ങാക്കാനാണ് ബിജു രമേശ് ഒരുങ്ങുന്നത്. തമിഴ്‌നാട്ടിലെ മന്ത്രിമാരടക്കം നിരവധി രാഷ്ട്രീയ നേതാക്കളും പ്രമുഖരും എ.ഐ.ഡി.എം.കെ. നേതാവു കൂടിയായ ബിജുരമേശിന്റെ ക്ഷണം സ്വീകരിച്ച് എത്തുന്നുണ്ട്.

ബാര്‍കോഴ വിവാദം ഉയര്‍ത്തിയതോടെയാണ് വ്യവസായി ബിജു രമേശ് ശ്രദ്ധേയനാകുന്നത്. വിവാദം കൊടുമ്പിരികൊണ്ടിരിക്കെയായിരുന്നു മകളുടെ വിവാഹം ഉറപ്പിച്ചത്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്തത് കോണ്‍ഗ്രസിലും മുന്നണിയിലും വലിയ പൊട്ടിത്തെറിയാണ് ഉണ്ടാക്കിയത്. വിവാഹത്തിനും എല്ലാ നേതാക്കളെയും ബിജുരമേശ് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ ആരൊക്കെ പങ്കെടുക്കുമെന്ന മറ്റൊരു ചര്‍ച്ചയും അരങ്ങുതകര്‍ക്കുന്നു.

കര്‍ണാടകത്തിലെ ബിജെപി നേതാവായ ജനാര്‍ദ്ദന റെഡ്ഡിയുടെ മകളുടെ ആഡംബര കല്യാണത്തിനെ തലങ്ങും വിലങ്ങും വിമര്‍ശിച്ച കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശിന്റെ മകന്റെ വിവാഹത്തെക്കുറിച്ച് മൗനത്തിലാണ്. കെപിസിസി പ്രസിഡന്റ് വി എം. സുധീരനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയും ഈ വിവാഹത്തില്‍ പങ്കെടുക്കുമോ എന്നറിയാനാണ് എല്ലാവരും കാത്തിരിക്കുന്നത്.

Top