മഞജുവിന്റെ ജീവിതം കാവ്യ നശിപ്പിച്ചു ! കാവ്യാമാധവന്റെ ഫേയ്‌സ് ബുക്ക് പേജില്‍ പൊങ്കാല

കൊച്ചി: ദിലീപ് കാവ്യമാധവന്‍ വിവാഹം മാധ്യമങ്ങള്‍ ആഘോഷിക്കുമ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ സദാചാര വാദികളുടെ തെറിവിളി. സത്യത്തില്‍ മഞജുവിന് പിന്തുണ പ്രഖ്യാപിച്ച് എത്തുന്നുവരാണ് ആവേശം അതിരുകടന്ന് തെറിവിളിയിലേക്ക് എത്തുന്നത്. ഇന്നലെ ദിലീപിന്റെ ലൈവ് വീഡിയോയക്ക് താഴെ കടുത്ത വിമര്‍ശനങ്ങളാണ് ആരാധകര്‍ എഴുതിയിരിക്കുന്നത്.

ദിലീപിന്റെ ഫേയ്‌സ് ബുക്ക് പേജിലും കാവ്യയുടെ പേജിലും മണിക്കൂറുകളായി പൊങ്കാല നടക്കുകയാണ്. മഞ്ജുവിന്റെ ജീവിതം കാവ്യ തകര്‍ത്തു എന്ന രീതിയിലാണ് ആക്ഷേപം. മഞ്ജു വാര്യരുടെ ജീവിതം നശിപ്പിച്ചതിന്, അവരുടെ മകളെ അമ്മയില്‍ നിന്ന് അകറ്റിയതിന്… ഈശ്വരന്‍ തരും ഒരു ശിക്ഷ എന്നാണ് ഒരാളുടെ ഭീഷണി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മനസ്സില്‍ സൂക്ഷിച്ച ഒരു താരവിഗ്രഹം ഇന്ന് വീണുടഞ്ഞു എന്നാണ് മറ്റൊരാളുടെ വിലാപം. ദിലീപിനും കാവ്യയ്ക്കും വിവാഹം കഴിയ്ക്കണമായിരുന്നെങ്കില്‍ അത് പണ്ടേ ആകാമായിരുന്നില്ലേ. എന്തിനാണ് മഞ്ജുവിനെ ഇതിലേക്ക് വലിച്ചിഴച്ചത് എന്നാണ് ചോദ്യം.

മഞ്ജു വാര്യരുടെ കലാജീവിതത്തില്‍ ഒരു ബ്രേക്ക് ഉണ്ടാവാന്‍ കാരണം പോലും കാവ്യയാണ് എന്ന രീതിയിലാണ് ആക്ഷേപം. ആദ്യം തന്നെ ഇത് ചെയ്തിരുന്നെങ്കില്‍ ഒരു പാവം കലാകാരിയുടെ ജീവിതം നഷ്ടമാകുമായിരുന്നില്ലെന്നാണ് ഒരു ആരാധകന്‍ വിലപിക്കുന്നത്. സ്വകാര്യ വിഷയങ്ങളില്‍ ട്രോളുകള്‍ ഇറക്കാന്‍ ഐസി യുവും ട്രോള്‍ മലയാളവും അനുവദിച്ചിരുന്നില്ല. എന്നാലും മറ്റു പല ഗ്രൂപുകളും ട്രോളുകളുമായി രംഗത് എത്തി.

Top