ന്യൂഡല്‍ഹി:ഭീകരത നിറഞ്ഞതാണോ ഈ വഴി …? പ്രേതപിശാചുക്കള്‍ ഉള്ളതുകോണ്ടോ …ആരാണ് ഇതുവഴി പോകുന്ന സ്ത്രീകളെ പിടിച്ചുകൊണ്ടു പോകുന്നത് .ചോദ്യങ്ങള്‍ ഉയരുകയാണ്.ഇതുവഴി സഞ്ചരിച്ചാല്‍ വിവാഹിതരായ സ്ത്രീകളെ അപ്രത്യക്ഷരാകും !ദുരൂഹതകള്‍ നിറഞ്ഞ് ബീഹാറിലെ ഈ റെയില്‍പ്പാത.ന്യൂഡല്‍ഹി-ഗുവാഹത്തി പ്രധാന റയില്‍വേ പാതയിലെ ബിഹാര്‍ പ്രദേശത്തുള്ള 225 കിലോമീറ്റര്‍ ദൂരം പുതിയ കുപ്രസിദ്ധിക്ക് കാരണമാകുന്നു. ഈ ഭാഗത്ത് കൂടി യാത്ര ചെയ്യുമ്പോള്‍ വിവാഹിതരായ സ്ത്രീകള്‍ അപ്രത്യക്ഷരാവുന്നതാണ് പുതിയ കുപ്രസിദ്ധിക്ക് കാരണം. കൊള്ളയും പിടിച്ചുപറിയും മോഷണവും തുടങ്ങിയ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നേരത്തെ തന്നെ കുപ്രസിദ്ധമാണ് തിരക്കേറിയ ഈ റയില്‍വേ പാത.
പാറ്റ്‌ന ജില്ലയിലെ ബാര്‍ഹ് മുതല്‍ കിഴക്കന്‍ ബിഹാറിലെ കത്യാര്‍ റയില്‍വേ സ്റ്റേഷന്‍ വരെ നീണ്ടു കിടക്കുന്ന ഈ 225 കിലോമീറ്റര്‍ ദൂരത്തിനിടയില്‍ വച്ചാണ് വിവാഹിതരായ സ്ത്രീകള്‍ അപ്രത്യക്ഷരാകുന്നത്. പീന്നീട് ഇവര്‍ ഭര്‍ത്താക്കന്മാരെ ‘ഉപേക്ഷിക്കുന്നതായും’ കാണപ്പെടുന്നു.കഴിഞ്ഞ മാസങ്ങളില്‍ ഈ പാതയില്‍ ഓടുന്ന ട്രെയിനുകളില്‍ നിന്നും ‘വിശദീകരിക്കാനാവാത്ത’ സാഹചര്യങ്ങളില്‍ വിവാഹിതരായ സ്ത്രീകള്‍ അപ്രത്യക്ഷരാവുന്നതിന്റെ അഞ്ച് കേസുകളെങ്കിലും ഉണ്ടെന്ന് പോലീസ് രേഖകള്‍ സൂചിപ്പിക്കുന്നു. തലസ്ഥാനമായ പാറ്റ്‌നയില്‍ നിന്നും അറുപത് കിലോമീറ്റര്‍ കിഴക്കുമാറി സ്ഥിതി ചെയ്യുന്ന ബാര്‍ഹ് പോലീസ് സ്‌റ്റേഷനില്‍ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.അതേസമയം ചില സ്ത്രീകള്‍ തിരിച്ചെത്തുകയും എന്നാല്‍ പരാതി പറയാന്‍ മടിക്കുകയും അവരുടെ സമ്മതത്തോടു കൂടിയാണ് പോയതെന്ന് പറയുകയും ചെയ്യുന്നുവെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. സ്ത്രീകള്‍ യാത്ര ചെയ്യാന്‍ മടിക്കുന്നതിനൊപ്പം ഈ പ്രദേശം ദുരൂഹതയായി നിറയുകയാണ്.