കൊച്ചി: മറുനാടൻ മലയാളിയെ പിന്തുണച്ച് രംഗത്ത് വന്നവരൊക്കെ ഇളിഭ്യരായിക്കൊണ്ടിരിക്കുകയാണ്.ഇപ്പോൾ മറുനാടൻ മലയാളിയിൽ നടക്കുന്നത് വളരെ ബുദ്ധിപൂർവ്വം തയ്യാറാക്കിയ കച്ചവട തിരക്കഥയാണ് ഈ തിരക്കഥ തന്ത്രത്തിൽ പെട്ടുപോയതും കഷ്ടനഷ്ടങ്ങൾ ഉണ്ടായതും മൈക്കിന് മുന്നിൽ മാധ്യമവേട്ട വിലാപം മുശാക്കിയ രാഷ്ട്രീയ മത നേതാക്കൾക്കാണ് .ഇപ്പോൾ മറുനാടനിൽ വരുന്ന 99 ശതമാനം വാർത്തകളും ഷാജനെ വിശുദ്ധനാക്കുന്ന മറുനാടൻ തള്ളൽ മാത്രമാണ് .ഓരോ രാഷ്ട്രീയക്കാരുടെയും പിറകെ മൈക്ക് എടുത്ത് നടന്നു ഒളിവിൽ ഇരിക്കുന്ന പ്രതിയെ വെള്ളപൂശാനായി നന്നായി പ്ലാൻ ചെയ്ത തിരക്കഥയുടെ ബാക്കി പത്രംമാത്രം.
തെളിവെടുപ്പിനായി റൈഡ് ചെയ്തതിനെ ഏറ്റവും കൂടുതൽ കച്ചവടം ചെയ്തു പ്രചാരണം നടത്തിയത് മറുനാടൻ തന്നെയാണ് .അതിലൂടെ എത്ര വിദേശ ഫണ്ടിങ്ങുകൾ വാങ്ങി എന്നത് പുറത്ത് വരേണ്ടിയിരിക്കുന്നു . നൂറുകണക്കിന് പേജുകൾ -ചേഞ്ച് ഓർഗ് പെറ്റേഷനുകൾ എല്ലാം മറുനാടൻ മെനഞ്ഞ തിരക്കഥയുടെ ഭാഗം തന്നെയാണ് .
മറുനാടൻ മെനഞ്ഞ തിരക്കഥയിൽ ഏറ്റവും പ്രഹരം ഏൽക്കുന്നത് കോൺഗ്രസിനും യുഡിഎഫിനും ആയിരിക്കും കോൺഗ്രസിനെ പിന്തുണക്കുന്ന മുസ്ലിം സമുദായം യുഡിഎഫിനെ വിടുമെന്നുറപ്പായി. മാധ്യമ വേട്ട -തൊഴിലാളി വേട്ട എന്നൊക്ക പറഞ്ഞു പ്രചാരണം പടച്ചു വിടുന്നത് മറുനാടന്റെ വായനക്കാരെ കൂട്ടാനായി മെനഞ്ഞ തിരക്കഥയാണ്.
പിടികിട്ടാപ്പുള്ളിയായി പ്രക്യാപിച്ച് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയവൻ വിശുദ്ധനെന്നു പറയുന്നത് ബിഷപ്പുമാർ -രാഷ്ട്രീയക്കാർ എന്നിവരാണ് .ഇവരൊക്കെ രാജ്യത്തെ നിയമത്തെ പല്ലിളിച്ചു കാട്ടുകയാണ് .മറുനാടന് പിന്തുണയുമായി വിവേകമില്ലാതെ രംഗത്ത് വന്ന മാർ പാംപ്ലാനിയും മാർ തറയിലും ചെയ്യുന്നത് വർഗീയ ധ്രുവീകരണത്തിനായുള്ള പ്രസ്താവനകളാണ് .അതൊക്കെ കത്തോലിക്കാ മത വിശ്വാസികൾക്ക് ദ്രോഹം മാത്രമേ ഉണ്ടാക്കൂ.
കോടതി നിയമത്തിനു കീഴടങ്ങാൻ പറഞ്ഞിട്ടും ഒളിവിൽ ഇരുന്നു വായനക്കാർ കൂടുതൽ കിട്ടാനുള്ള ഒരു തരാം താണ യെല്ലോ മാധ്യമ പ്രവർത്തനമാണ് എന്നും പിന്തുണച്ചവരും പറയാൻ തുടങ്ങി .തങ്ങൾ ചെയ്യുന്ന തെറ്റായ മാധ്യമ പ്രവർത്തനത്തെ ചോദ്യം ചെയ്യുന്നത് പോലെയും കാശിനായി വാർത്തയാക്കി രസിക്കുന്ന ഒരു തരം വിഭ്രാന്തക്കാരുടെ താവളം മാത്രമാണ് മറുനാടൻ .
കോടതി പറഞ്ഞപോലെ വ്യക്തിഹത്യകൾ അല്ല മാധ്യമ പ്രവർത്തനം .പിന്തുണച്ച മത നേതാക്കളും രാഷ്ട്രീയക്കാരും അവർക്കെതിരെ മറുനാടൻ അടിച്ച ചീഞ്ഞ വികൃതമായ വാർത്തകൾ പുറത്തേക്ക് വരുമ്പോൾ സെപ്റ്റിക്ക് ടാങ്ക് പൊളിച്ച് വികൃതമായ സ്എംഎല്ലിൽ മൂക്കുകന്നും പൊത്തിയിരിക്കയാണ് …