മാരുതി സുസൂക്കിയുടെ മനേസറിലെ കാര്‍ ഫാക്ടറിയില്‍ പുലി ഇറങ്ങി. പുലര്‍ച്ചെ നാല് മണിയോട് കൂടിയാണ് പ്‌ളാന്റില്‍ പുലിയെ കണ്ടത്. പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും പുലിക്കായുള്ള തിരച്ചിലിലാണ്. ഫാക്ടറിയിലെ എന്‍ജിന്‍ വിഭാഗത്തിനടുത്തായി ഒരു സുരക്ഷാ ഉദ്യോഗസ്ഥനാണ് പുലിയെ കണ്ടത്. ഇയാള്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പോലീസും വനപാലകരും സ്ഥലത്തെത്തിയത്. പുലിയെ പിടികൂടുന്നത് വരെ തൊളിലാളികളെ ഫാക്ടറിയ്ക്കകത്ത് കടക്കുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്. ആയിരത്തിലധികം തൊഴിലാളികളാണ് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതിയുടെ മനേസര്‍ പ്‌ളാന്റില്‍ ജോലി ചെയ്യുന്നത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ മനേസറിന് 30 കിലോ മീറ്റര്‍ അകലെയുള്ള സോഹ്‌നയില്‍ ഇറങ്ങിയ പുലിയുടെ ആക്രമണത്തില്‍ അഞ്ച് ഗ്രാമീണര്‍ക്ക് പരിക്കേറ്റിരുന്നു.
Tags: maruthi factory