മാരുതിയുടെ വില്‍പനയില്‍ വര്‍ധനവ്; 3.7 ശതമാനം വര്‍ധിച്ചു

ന്യൂഡല്‍ഹി : രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയുടെ വില്‍പ്പനയില്‍ വര്‍ധനവ്. 3.7 ശതമാനം വര്‍ധനവ് ഉണ്ടായെന്നാണ് വിവരം. ആഭ്യന്തര വില്‍പ്പനയില്‍ 6.8 ശതമാനം വര്‍ധനവ് ഉണ്ടായി. മാരുതി സുസുക്കി ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേസമയം 1,09,742 യൂണിറ്റാണ് വില്‍പ്പനയെന്നും ഇത്തവണ ഇത് 1, 13, 759 യൂണിറ്റ് ആയെന്നും മാരുതി സുസുക്കി വ്യക്തമാക്കി. ആഭ്യന്തര വില്‍പ്പന കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ 99, 290 യൂണിറ്റ് ആയിരുന്നുവെന്നും ഇത്തവണ അത് 1,06,083 ആയിട്ടുണ്ടെന്നും മാരുതി സുസുക്കി പറയുന്നു.

Top