ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി വിവാഹം കഴിച്ച് മുസ്ലീമാക്കി; ബലം പ്രയോഗിച്ച് മതം മാറ്റിയെന്ന് ബന്ധുക്കള്‍

വിദ്യാര്‍ത്ഥിനിയെ തട്ടികൊണ്ടുപോയി മതം മാറ്റി ബലപ്രയോഗത്തിലൂടെ വിവാഹം കഴിച്ചെന്ന് വാര്‍ത്തകള്‍ ലോക മാധ്യങ്ങള്‍ ഏറ്റെടുക്കുന്നു. പാക്കിസ്ഥാനിലെ ലാഹോറില്‍ നിന്നും കഴിഞ്ഞ വര്‍ഷം തട്ടിക്കൊണ്ട് പോയ വിദ്യാര്‍ത്ഥിനി മറിയം മുഷ്താഖ് എന്ന 24 കാരിയെ തട്ടിക്കൊണ്ടു പോയ ആള്‍ തന്നെ വിവാഹം ചെയ്തുവെന്ന പരാതിയാണ് വിവാദമാകുന്നത്.

കഴിഞ്ഞ മെയ് മാസത്തില്‍ തന്റെ ഇളയ സഹോദരനൊപ്പം ലാഹോറിലെ കോളജില്‍ നിന്നും വീട്ടിലേക്ക് വരുന്നതിനിടെയാണ് മറിയത്തിനെ തട്ടിക്കൊണ്ട് പോയത്. ഇക്കാര്യം പൊലീസിന് റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം പോയതെന്ന നിലപാടായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. ഇതിനെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ പൊലീസ് തയ്യാറായതുമില്ല. ഈ നീതി നിഷേധത്തില്‍ പാക്കിസ്ഥാനിലെ ക്രിസ്ത്യാനികള്‍ കടുത്ത പ്രതിഷേധത്തിലാണെന്നും റിപ്പോര്‍ട്ടുണ്ട്.
പഠിച്ച് ഒരു അദ്ധ്യാപികയാവണമെന്നായിരുന്നു മറിയത്തിന്റെ ആഗ്രഹം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

11 വയസ് മാത്രം പ്രായമുള്ള തന്റെ സഹോദരന്റെ മുന്നില്‍ വച്ച് രണ്ട് മുസ്ലിംയുവാക്കള്‍ അവളെ ഒരു കാറിലേക്ക് ബലം പ്രയോഗിച്ച് പിടിച്ച് വലിച്ച് കൊണ്ടു പോവുകയായിരുന്നു. തുടര്‍ന്ന് മറിയത്തിന്റെ അമ്മ മുസാറത്ത് മുഷ്താഖ് എന്ന 53കാരി തട്ടിക്കൊണ്ട് പോകല്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ആക്രമികളുടെ കാറിനെക്കുറിച്ചുള്ള വിവരണവും ലൈസന്‍സ് പ്ലേറ്റ് നമ്പറും നല്‍കുകയും ചെയ്തിരുന്നു. രണ്ടു ദിവസത്തിന് ശേഷം പൊലീസ് അവരെ ഫോണ്‍ വിളിക്കുകയും പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയതല്ലെന്നും മറിച്ച് സ്വന്തം ഇഷ്ടത്തിന് പോയി വിവാഹിതയായതാണെന്നറിയിക്കുകയും ചെയ്തു. തട്ടിക്കൊണ്ടു പോയെന്നാരോപിതനായ മുഹമ്മദ് അലി എന്ന 32 കാരന്‍ പൊലീസ് സ്‌റ്റേഷനില്‍ ഹാജരായി തങ്ങളുടെ വിവാഹ സര്‍ട്ടിഫിക്കറ്റ് കാണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മറിയം ഒരിക്കലും സ്വന്തം ഇഷ്ട പ്രകാരം അയാളെ വിവാഹം കഴിക്കില്ലെന്നും തട്ടിക്കൊണ്ട് പോയി നിര്‍ബന്ധിപ്പിച്ച് വിവാഹം നടത്തിയതാണെന്നുമാണ് പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്.

മറിയവും കുടുംബവും ക്രിസ്തുമത വിശ്വാസികളാണെങ്കിലും വിവാഹ സര്‍ട്ടിഫിക്കറ്റില്‍ മറിയത്തിന്റെ മതത്തിന്റെ കോളത്തില്‍ മുസ്ലിം എന്നാണ് ചേര്‍ത്തിരിക്കുന്നത്. മൂന്ന് വര്‍ഷം മുമ്പ് തന്റെ ഭര്‍ത്താവും രണ്ട് വര്‍ഷം മുമ്പ് മറിയത്തിന്റെ സഹോദരിയും മരിച്ചുവെന്നും ഇപ്പോള്‍ മറിയത്തെ തട്ടിക്കൊണ്ടുപോവുക കൂടി ചെയ്തതോടെ താനാകെ തകര്‍ന്നിരിക്കുകയാണെന്നാണ് മറിയത്തിന്റെ അമ്മ പറയുന്നത്. പഠിച്ച് ജോലി സമ്പാദിച്ച് കുടുംബത്തിന് തണലേകണ മെന്നായിരുന്നു അവളുടെ ആഗ്രഹമെന്നും തട്ടിക്കൊണ്ടു പോയ ആള്‍ അവളുടെ ഭാവി നശിപ്പിച്ചെന്നും അമ്മ ആരോപിക്കുന്നു. ബ്രിട്ടീഷ് പാക്കിസ്ഥാനി ക്രിസ്ത്യന്‍ അസോസിയേഷന്‍ (ബിസിഎപി)കുടുംബത്തെ സഹായിച്ച് വരുന്നുണ്ട്. മറിയത്തെയും മുഹമ്മദ് അലിയെയും ഈ ആഴ്ച ഹിയറിംഗിനായി കോടതിയില്‍ കൊണ്ടു വരുന്നുണ്ടെന്നും ബിസിഎപിപറയുന്നു.

Top