മാധ്യമ പ്രവര്‍ത്തകയാകാനാഗ്രഹിച്ച് മനോരമയുടെ കേളേജില്‍ പഠനത്തിന് ചേര്‍ന്നു; ഒടുവില്‍ മയക്കുമരുന്നിന് അടിമയായി മാറി മോഷണത്തിലേക്കെത്തിയ രേവതിയുടെ കഥ

കൊച്ചി: മാധ്യമ പ്രവര്‍ത്തകയാകാന്‍ ആഗ്രഹിച്ച് കേരളത്തിലെ പ്രശസതമായ മാധ്യമ സ്ഥാപനത്തിന്റെ കീഴിലെ ജേര്‍ണസിലം കേളേജില്‍ പഠനത്തിന് ചേര്‍ന്ന വിദ്യാര്‍ത്ഥിനി പക്ഷെ എത്തിപ്പെട്ടത് മയക്കുമരുന്നുകളുടെ ലോകത്ത്. കോട്ടയത്തിലെ മലയാള മനോരമ മാസ് കമ്മ്യൂണിക്കേഷന്‍സിലെ വിദ്യാര്‍ത്ഥിനി രേവതി കൃഷ്ണയേയും സുഹൃത്തുക്കളേയും കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്ന് മോഷണ കേസില്‍ പിടികൂടിയതോടെയാണ് മയക്കുമരുന്നുകഥകള്‍ പുറത്ത് വരുന്നത്.

കോട്ടയം കളക്ടറേറ്റിനടുത്തുള്ള ഹോം സ്റ്റേയില്‍നിന്നും മോഷണം നടത്തിയ ആഡംബര കാറും ലാപ്‌ടോപ്പും മോഷ്ടച്ച് ഇവര്‍ നാടുവിടുകയായിരുന്നു. ഇതൊക്കെ വിറ്റതാകട്ടെ വെറും അമ്പതിനായിരം രൂപയില്‍ താഴെക്കാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ഏപ്രില്‍ 21 നാണു കോട്ടയം കളക്ടറേറ്റിനു സമീപമുള്ള ഡോക്ടര്‍ ബേക്കര്‍ മത്തായി ഫെന്നിന്റെ ഉടമസ്ഥതയിലുള്ള ഫെന്‍ ഹാള്‍ ഹോം സ്റ്റേയില്‍നിന്നു സ്‌കോഡാ കാറും ലാപ് ടോപ്പും മോഷണം പോയത്.

സംഭവവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂര്‍ കല്ലിശേരി സ്വദേശികളും സഹോദരങ്ങളുമായ പാറയില്‍ ജുബല്‍ വര്‍ഗീസ(26), ജേത്രോ വര്‍ഗീസ(21), ആലുവ തോട്ടുമുഖം സ്വദേശി അരുന്തയില്‍ രേവതി കൃഷ്ണ(21) എന്നിവരെയാണു മുംബൈയിലെ ധാരാവിയില്‍നിന്നു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഘത്തിലെ മൂവരും മയക്കു മരുന്ന് സംഘത്തില്‍പെട്ടവരാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പഠനത്തോടൊപ്പം ജില്ലയിലെ വിദേശികള്‍ കൂടുതല്‍ എത്തുന്ന കേന്ദ്രങ്ങളില്‍ ആഫ്രിക്കയില്‍നിന്നുള്ള മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലും പ്രവര്‍ത്തിച്ചുവരുകയായിരുന്നു. രേവതിയോടോപ്പം കോയമ്പത്തൂരില്‍ ഒരു കോളജില്‍ ജേത്രോ വര്‍ഗീസും പഠിച്ചിരുന്നു. അങ്ങനെയാണ് സഹോദരന്‍ ജുബലുമായി രേവതി പ്രണയത്തിലാകുന്നത്. കഴിഞ്ഞ മൂന്ന് മാസമായി രേവതിക്ക് വീട്ടില്‍ നിന്ന് നല്കിയ ഫീസ് മാസ്‌കോമില്‍ അടച്ചിരുന്നില്ല. ഇത് ജുബലിന് നല്‍കിയിരുന്നു. ഒരു സ്ത്രീയെ വാഹനം ഇടിപ്പിച്ച കേസില്‍ നഷ്ടപരിഹാരം നല്‍കാനാണ് ജുബലിനു പണം നല്‍കിയതെന്നു പറയപ്പെടുന്നു.

ഫീസ് നല്‍കാതിരുന്നത് പിടിക്കപ്പെടുമെന്ന സാഹചര്യം എത്തിയപ്പോള്‍ രേവതി താമസിച്ചിരുന്ന ഹോം സറ്റേ ഉടമയുടെ കാറും ലാപ്പ്‌ടോപ്പുമായി മുങ്ങുകയായിരുന്നു. രേവതി പഠിക്കാന്‍ എത്തിയപ്പോള്‍ ഇവിടെ താമസം ഒരുക്കിക്കൊടുത്തതും ജുവലാണന്ന് പറയപ്പെടുന്നു. ജേത്രോയാണ് കാറ് ഓടിച്ചുകൊണ്ടു പോയത്. കോട്ടയത്തുനിന്ന് കാര്‍ ബംഗ്‌ളൂരില്‍ എത്തിച്ച് അവിടെ എഞ്ചിനിയറിംഗിന് പഠിക്കുന്ന വിദ്യാര്‍ത്ഥിക്ക് 50,000 രൂപയില്‍ താഴെ വിലയ്ക്ക് വില്‍ക്കുകയായിരുന്നു.

തുടര്‍ന്ന് സുഹ്യത്തുക്കളോടൊപ്പം മാറി മാറി ഒളിവില്‍ താമസിക്കുകയായിരുന്നു. മുംബൈയിലെ ധാരാവിയില്‍ താമസിക്കുന്നതിനിടെയാണ് പിടിയിലാകുന്നത്. മുംബൈയില്‍ എത്തിയ വിവരം അറിഞ്ഞ് കോട്ടയം എസ്പി അവിടുത്തെ പൊലീസിന് വിവരം കൈമാറി. അവര്‍ പ്രതികളെ പിടികൂടി കോട്ടയം പൊലീസ് എത്തിയപ്പോള്‍ അവര്‍ക്കു കൈമാറുകയായിരുന്നു. രേവതിയും സംഘവും മയക്കുമരുന്ന് ഇടപാടിന് പുറമെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കും നേത്യത്വം കൊടുത്തിരുന്നതായി സൂചനയുണ്ട്. സുഹ്യത്തുകള്‍ക്കും മറ്റും സ്ഥലവും ആളെയും സംഘടിപ്പിച്ചു കൊടുത്തിരുന്നതായും പറയപ്പെടുന്നു. രേവതിയും അനാശാസ്യ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താല്‍ മാത്രമെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുകയുള്ളൂ. സ്‌കോഡ കാര്‍ കണ്ടെത്തിയിട്ടുണ്ട്. ലാപ് ടോപ്പും ഉടനേ കണ്ടെത്തുമെന്നു പൊലീസ് പറയുന്നു.

ആലുവായിലെ സമ്പന്ന കുടുംബത്തിലെ അംഗമാണ് രേവതി. പിതാവ് പ്രമുഖ കമ്പനിയിലെ മെക്കാനിക്കല്‍ എഞ്ചിനിയറാണ്. രേവതിയുടെത് ആര്‍ഭാട ജീവിതമായിരുന്നു. ഫീസ് പ്രശ്‌നം ആയതോടെ പഠനം ഉപേക്ഷിച്ച് മോഷണമുതല്‍ വിറ്റുകിട്ടുന്ന പണം കൊണ്ട് കാമുകനും ഒത്തുകഴിയാനായിരുന്നു പദ്ധതി.

Top