വനിതാ ഗാര്‍ഡിനെ കൊണ്ട് മസാജ് ചെയ്യിച്ച എഎസ്ഐ അറിഞ്ഞില്ല ഇതൊക്കെ ക്യാമറ കണ്ണില്‍ പതിയുന്നുണ്ടെന്ന കാര്യം. പോലീസുകാരനെ ഗാര്‍ഡ് തിരുമ്മുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെ എഎസ്ഐ കുടുങ്ങിയിരിക്കുകയാണ്. തെലങ്കാനയിലെ ഗദ്വാല്‍ ജില്ലയിലാണ് സംഭവം. മൂന്ന് ദിവസം മുന്‍പ് നടന്ന സംഭവം തിങ്കളാഴ്ചയാണ് പുറത്ത് വന്നത്. ആംഡ് ഫോഴ്സ് പോലീസ് റിസര്‍വിലെ ഹസന് എഎസ്ഐയാണ് വനിതാ ഗാര്‍ഡിനെക്കൊണ്ട് മസാജ് ചെയ്യിച്ചത്. സംഭവത്തില്‍ എഎസ്ഐക്കെതിരെ എസ്പി എസ്എം വിജയകുമാര്‍ അന്വേഷണം പ്രഖ്യാപിച്ചു. കിടക്കയില്‍ കിടക്കുന്ന എഎസ്ഐയെ വനിതാ ഹോം ഗാര്‍ഡ് മസാജ് ചെയ്യുന്നതിന്റെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം ഹൈദരാബാദിലെ സരൂര്‍നഗറില്‍ നിന്ന് സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സരൂര്നഗറിലും ഇന്‍സ്പെക്ടര്‍ ഹോം ഗാര്‍ഡിനെക്കൊണ്ട് മസാജ് ചെയ്യിച്ച സംഭവമാണ് പുറത്ത് വന്നത്.
വനിതാ ഗാര്‍ഡിനെക്കൊണ്ട് മസാജ് ചെയ്യിച്ച എഎസ്ഐ ക്യാമറയില്‍ കുടുങ്ങി; കിട്ടിയത് എട്ടിന്റെ പണി
Tags: massage visuals issue