ന്യൂഡല്‍ഹി∙ മാതാ അമൃതാനന്ദമയിക്കു കേന്ദ്ര സര്‍ക്കാര്‍ സെഡ് കാറ്റഗറി സുരക്ഷ അനുവദിച്ചു. കൊല്ലം വള്ളിക്കാക്കാവിലെ ആശ്രമത്തിലും അമൃതാനന്ദമയിക്കും 40 സിആര്‍പിഎഫ് ജവാന്‍മാരെ സുരക്ഷയ്ക്കായി നിയോഗിക്കും. 24 സുരക്ഷാ ഉദ്യോഗസ്ഥര്‍ മുഴുവന്‍സമയവും ഒപ്പമുണ്ടാവും. അമൃതാനന്ദമയിയുടെ ജീവനു ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ മുന്‍നിര്‍ത്തിയാണു സുരക്ഷ അനുവദിച്ചത്.
യോഗ ഗുരു ബാബ രാംദേവിന് ശേഷം സെഡ് കാറ്റഗറി സുരക്ഷ ലഭിക്കുന്ന ആത്മീയ നേതാവാണ് അമൃതാനന്ദമയി. പതാഞ്ജലിയുടെ ഭക്ഷ്യപാര്‍ക്കിന് സിഐഎസ്എഫിന്റെ 24 മണിക്കൂര്‍ സുരക്ഷ ഏര്‍പ്പെടുത്തിയത്. ഭക്ഷ്യ പാര്‍ക്കിനും ആശ്രമത്തിനും ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് ഓഡിറ്റ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ബാബ രാംദേവിനും ആശ്രമത്തിനും സുരക്ഷ ഏര്‍പ്പെടുത്തയത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക