കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പടുക്കാന്‍ മാസങ്ങള്‍ ശേഷിക്കേ സ്ഥാനാര്‍ത്ഥി കുപ്പായവുമായി തയ്യാറായിരിക്കുന്ന നേതാക്കള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ സജീവമാകാനുള്ള ഒരുക്കത്തിലാണ്. കോണ്‍ഗ്രസില്‍ ഇത്തവണ യൂത്തിന് മുന്‍ഗണന നല്‍കുമെന്ന വാര്‍ത്തകള്‍കൂടി പുറത്ത് വന്നതോടെ സ്ഥാനാര്‍ത്ഥി മോഹമുള്ള പലരും ഫേസ് ബുക്കിനെ മെരുക്കാന്‍ പഠിക്കുകയാണ്. ഇതിനിടയിലാണ് സ്ഥാനാര്‍ത്ഥിപട്ടികയില്‍ ആദ്യം ഇടം തേടുമെന്ന് കരുതുന്ന മാത്യുകുഴല്‍ നാടന്‍ പുലിവാലില്പ്പെട്ടത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ വിഡി സതീശന്റെ പേരിലുള്ള ഫേസ്ബുക്ക് പേജ് സ്വന്തം പേരിലേക്ക് മാറ്റിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്നാടന് സോഷ്യല്‍ മീഡിയ പണികൊടുത്തത്.
സ്വന്തം പേരില്‍ ആളെ കിട്ടതായതോടെ നേതാവിന്റെ പേരില്‍ പേജ് തുടങ്ങി സ്വന്തം പേരിലേക്ക് മാത്യും കുഴല്നാടന് മാറ്റുകയായിരുന്നെന്നാണ് പരിഹാസം.
കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ വിഡി സതീശന്റെ പേരിലുള്ള ഫേസ് ബുക്ക പേജ് കഴിഞ്ഞ ദിവസം മാത്യുകുഴല്‍ നാടന്റെ ഒഫീഷ്യല്‍ പേജാക്കിയതാണ് യുവ നേതാവിന് പാരയായത് . വിഡി സതീശന്റെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞ ദിവസം ലഭിച്ച നോട്ടിഫിക്കേഷന്‍ ശ്രദ്ധിച്ചപ്പോഴാണ് പേജ് മറ്റൊരു നേതാവ് കയ്യേറിയതായി കണ്ടത്.
വയലാര്‍ രവി ഗ്രൂപ്പുകാരനായ മാത്യു കുഴല്നാടന് എങ്ങിനെ വിഡി സതീശന്റെ ഫേ്സ് ബുക്ക് പേജ് പേര് മാറ്റാന്‍ കഴിഞ്ഞെന്നാണ് കോണ്‍ഗ്രസുകാര്‍ ചോദിക്കുന്നത്. സംഭവം ഫേസ് ബുക്ക് പേജിലെ പേരുമാറ്റമാണെങ്കിലും മാത്യുകുഴല്‍ നാടന്റെ ഈ തലവെട്ടല്‍ കോണ്‍ഗ്രസ് സോഷ്യല്‍ ഗ്രൂപ്പുകളില്‍ സജീവ ചര്‍ച്ചയാണ്. വിഡി സതീശന്റെ ഔദ്യോഗിക പേജെന്ന് പരിചയപ്പെടുത്തി ഉപയോഗിച്ചിരുന്ന പേജ് ഒരു സുപ്രഭാതത്തില്‍ മാത്യു കുഴല്‍ നാടന്റ പേരിലാവുകയായിരുന്നു.
വിഡി സതീശന്റെ പ്രൊഫൈല്‍ ചിത്രം മാറ്റി മാത്യുകുഴല്‍ നാടന്റെ ചിത്രം സ്ഥാനം പിടിക്കുകയും ചെയ്തു. വിഡി സതീശന്റെ അറിവോടെയാണോ പേജ് മാറ്റിയതെന്ന് മാത്യു കുഴല്‍ നാടന്‍ വീശദികരിക്കുന്നുമില്ല. ഒരു മുതിര്‍ന്ന നേതാവിന്റെ പേരിലുള്ള പേജ് തന്റെ പേരിലാക്കി നേതാവ് ചമയാനാണ് മാത്യുകുഴല്‍ നാടന്‍ ശ്രമിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയിലെ വിമര്‍ശനം.
എന്തായാലും സതീശന്റെ ഫേസ് ബുക്ക് പേജ് അടിച്ചുമാറ്റിയ കുഴല്‍ നാടന്‍ സോഷ്യല്‍നെറ്റ് വര്‍ക്കുകളില്‍ താരമാണ്. നേരത്തെയും ഈ യുവ നേതാവ് തന്റെ ഇരട്ടത്താപ്പ് കൊണ്ട് വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. ചാനല്‍ ചര്‍ച്ചകളില്‍ പരിസ്ഥിതിക്ക് വേണ്ടി വാദിക്കുകയും അത് കഴിഞ്ഞാല്‍ കോടതിയില്‍ ക്വാറികള്‍ക്ക് വേണ്ടി പണിയെടുക്കുകയും ചെയ്യുന്നത് സോഷ്യല്‍ മീഡിയ പൊളിച്ചടക്കിയിരുന്നു. എന്തായാലും യുവ നേതാവിന്റെ ഫേസ് ബുക്ക് മോഷണം വെളുക്കാന്‍ തേച്ചത് പാണ്ടാപാണ്ടായിരിക്കുകയാണ്
.