തിരുവനന്തപുരം: മാസപ്പടി വിവാദം വീണ്ടും നിയമസഭയില്‍ ഉയര്‍ത്തി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ഒരു കുടുംബം നടത്തുന്ന കൊള്ളയ്ക്ക് സിപിഐഎം കാവല്‍ നില്‍ക്കുന്നുവെന്ന് വിമര്‍ശനം. ആരോപണം വന്നപ്പോള്‍ മുഖ്യമന്ത്രി കിടുങ്ങിപ്പോയിയെന്നും പിണറായി വിജയന്‍ മറുപടി പറയുന്നില്ലെന്നും മാത്യു കുഴല്‍നാടന്‍.
മാസപ്പടി വിവാദം സഭയില്‍ ആദ്യം ഉന്നയിച്ചപ്പോള്‍ മൈക്ക് ഓഫ് ചെയ്തു പ്രസംഗത്തെ തടസ്സപ്പെടുത്തി. കുടുംബം നടത്തുന്ന കൊള്ളയ്ക്ക് കാവല്‍ നില്‍ക്കുന്ന നിലയിലേക്ക് CPIM അധഃപതിച്ചിരിക്കുന്നു. തീവെട്ടിക്കൊള്ളയ്ക്ക് കുടപിടിക്കുന്ന പാര്‍ട്ടിയായി CPIM. അനധികൃതമായി വന്ന പണം എവിടെപ്പോയി? മുഖ്യമന്ത്രിയുടെ കുടുംബത്തിലോ അലമാരയിലോ ബാങ്കിലോ ഈ പണം കാണും. മുഖ്യമന്ത്രി അഴിമതിക്കാരനാണെന്ന് മുഖത്തുനോക്കി പറയുന്നു മാത്യു കുഴല്‍നാടന്‍ തുറന്നടിച്ചു.
മാത്യു കുഴല്‍നാടന് മറുപടിയുമായി മന്ത്രി എം.ബി രാജേഷ്. സഭയില്‍ അംഗമല്ലാത്ത ഒരാളെ കുറിച്ച് സഭയില്‍ ആരോപണം ഉന്നയിരിക്കുന്നു. സഭാതലം ദുരുപയോഗം ചെയ്യുകയാണെന്നും മാത്യുവിന്റെ പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് ഒഴിവാക്കണമെന്നും എംബി രാജേഷ്. ആരോപണത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം കോടതി ചവറ്റുകൊട്ടയില്‍ തള്ളിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.