തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തനത്തിന്റെ മറവില്‍ ബ്ലാക്‌മെയില്‍ ചെയ്ത് കോടികള്‍ തട്ടിയ സംഭവത്തില്‍ പരാതി നല്‍കാതിരിക്കാന്‍ ഉന്നതരെ ബ്ലൂഫിലിം കാണിച്ച് ഭീഷണിപ്പെടുത്തുന്നതായി സൂചന. ആരോപണ വിധേയരായവര്‍ മാത്യുസാമുവലിനെതിരെയും യുവതിക്കുമെതിരെയും പരാതിനല്‍കാന്‍ തയ്യാറായെങ്കിലും പിന്നീട് പിന്‍മാറുകയായിരുന്നു. പരാതി നല്‍കിയാല്‍ പല ചിത്രങ്ങളും പുറത്ത് വിടുമെന്ന ഭീഷണിയിലാണ് ഉന്നത ഉദ്യോഗസ്ഥരും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുള്‍പ്പെടെയുളളവര്‍ പിന്‍മാറിയത്.
ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായിരുന്ന യുവതിയെ ഉപയോഗിച്ചാണ് ബ്ലൂബ്ലാക്‌മെയില്‍ മാത്യുസാമുവല്‍ നടത്തിയതെന്ന തെളിവുകള്‍ കഴിഞ്ഞ ദിവസം ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് പുറത്ത് വിട്ടിരുന്നു. നാരദയ്ക്ക് വേണ്ടി ഒളിക്യാമറ ഓപ്പറേഷന്‍ നടത്തിയ യുവതി തന്നെയാണ് ദിവസങ്ങള്‍ക്ക് മുമ്പ് ഈ വീഡിയോകള്‍ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിന് കൈമാറിയതും.
നാരദയില്‍ നിന്ന് രാജിവച്ചശേഷമാണ് ഈ ശബ്ദരേഖ തെളിവായി നല്‍കിയത്. ശബ്ദരേഖ പുറത്ത് വന്നതോടെ മാത്യുസാമുവലിന്റെ അവകാശ വാദങ്ങളെല്ലാം പച്ചക്കള്ളമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. പാതിവഴിയില്‍ ഒളിക്യാമറ ഓപ്പറേഷന്‍ ഉപേക്ഷിക്കുകായിരുന്നുവെന്നാണ് മാത്യുസാമുവല്‍ അവകാശപ്പെടുന്നത് ഈ വീഡിയോകള്‍ മോഷ്ടിച്ചതായും മാത്യുസാമുവല്‍ ആരോപണമുന്നയിച്ചിരുന്നു. എന്നാല്‍ മാത്യുസാമുവലിനെ ഫോണ്‍ ചെയ്ത് പരാതിക്കാരിയായ യുവതി റെക്കോര്‍ഡ് ചെയ്ത ഫോണ്‍സംഭാഷണമാണ് കഴിഞ്ഞ ദിവസം പുറത്തായത്. ഈ ഫോണ്‍ രേഖകള്‍ യുവതി തന്നെയാണ് പുറത്ത് വിട്ടതെന്ന് തെളിഞ്ഞതോടെ യുവതി നല്‍കിയ പരാതിയും വ്യക്തമാവുകയാണ്. മാത്യുസാമുവലിന്റെ തട്ടിപ്പുകള്‍ പുറത്ത് കൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകനെതിരെ വ്യാജ പരാതി നല്‍കാന്‍ മാത്യുസാമുവല്‍ ഭീഷണിപ്പെടുത്തുന്നതായും ചില ഉദ്യോഗസ്ഥര്‍ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിനോട് വെളിപ്പെടുത്തി.