ഇരിട്ടി :35ല്‍ 28 സീറ്റുകളും നേടി മട്ടന്നൂര്‍ നഗരസഭ എല്‍ഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിന് ഏഴു സീറ്റുകള്‍ മാത്രമാണ് നേടാനായത്. ബിജെപിക്കും മറ്റുള്ളവര്‍ക്കും ഒരു സീറ്റുപോലും ലഭിച്ചില്ല.രാവിലെ 10 മണിയോടുകൂടി ആരംഭിച്ച വോട്ടെണ്ണലില്‍ ആദ്യം മുതല്‍ തന്നെ എല്‍ഡിഎഫ് ലീഡ് നിലനിര്‍ത്തിയിരുന്നു. ചൊവ്വാഴ്ചയാണ് നഗരസഭയില്‍ വോട്ടെടുപ്പ് നടന്നത്. 35വാര്‍ഡുകളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ 112 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്.മൂന്ന് വാര്‍ഡുകളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തി. ഭൂരിപക്ഷം ഉയര്‍ത്തി എല്‍ഡിഎഫിന്റെ വിജയം യുഡിഎഫിനെ ഞെട്ടിച്ചിരിക്കുകയാണ്. യുഡിഎഫിന് ആധിപത്യമുള്ള വാര്‍ഡുകളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തിയതും വലിയ മാറ്റമാണ്. വോട്ടെണ്ണല്‍ ആരംഭിച്ച ആധ്യമണിക്കൂറില്‍ തന്നെ എല്‍ഡിഎഫ് വ്യക്തമായ ലീഡുയര്‍ത്തിയിരുന്നു.സീറ്റൊന്നും നേടാനായില്ലെങ്കിലും ബിജെപിക്കും ആശ്വസിക്കാന്‍ നേരിയ വകയുണ്ട്. രണ്ടു സീറ്റുകളില്‍ രണ്ടാംസ്ഥാനത്തെത്താന്‍ ബിജെപിക്കു സാധിച്ചു. എല്‍ഡിഎഫും യുഡിഎഫും ജയിച്ച ഓരോ വാര്‍ഡുകളിലാണ് ബിജെപി കരുത്തുകാട്ടിയത്.ഈ മാസം എട്ടിനായിരുന്നു ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്. 112 സ്ഥാനാര്‍ഥികള്‍ മല്‍സരരംഗത്തുണ്ടായിരുന്നു. 82.91 ശതമാനം പോളിങ് രേപ്പെടുത്തിയിരുന്നു. ആകെയുള്ള 36,330 വോട്ടര്‍മാരില്‍ 30,122 പേരും സമ്മതിദാനാവകാശം വിനിയോഗിച്ചിരുന്നു.2012ലെ തിരഞ്ഞെടുപ്പില്‍ മട്ടന്നൂര്‍ നഗരസഭയില്‍ 34 വാര്‍ഡുകളാണ് ഉണ്ടായിരുന്നത്. അന്ന് 20 സീറ്റുകള്‍ നേടിയാണ് എല്‍ഡിഎഫ് ഭരണം കൈക്കലാക്കിയത്. യുഡിഎഫിനു 14 സീറ്റുകള്‍ നേടാനേ കഴിഞ്ഞുള്ളൂ.തിരഞ്ഞെടുപ്പില്‍ ഏറ്റവും കുറവും കൂടുതലും പോളിങ് രേഖപ്പെടുത്തിയത് യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളിലായിരുന്നു. മിനി നഗറിലായിരുന്നു ഏറ്റവും കുറഞ്ഞ പോളിങ്. കൂടുതല്‍ മേറ്റടി വാര്‍ഡിലും.തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ എല്‍ഡിഎഫ് ഭരണം നിലനിര്‍ത്താമെന്ന ശുഭപ്രതീക്ഷയിലായിരുന്നു. കഴിഞ്ഞ തവണത്തക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ ലഭിക്കുമെന്ന എല്‍ഡിഎഫിന്റെ കണക്ക് കൂട്ടല്‍ ശരിയാവുകയും ചെയ്തു.